ഫിലഡൽഫിയായിൽ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച
Friday, September 14, 2018 9:44 PM IST
ഫിലഡൽഫിയ: മാസങ്ങൾ പിന്നിട്ട തയാറെടുപ്പുകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് സെപ്റ്റംബർ 15ന് (ശനി) ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ കാത്തലിക് ഹെറിറ്റേജ് ദിനം ആഘോഷിക്കുന്നു.

ഐഎസിഎയുടെ റൂബി ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പൽ നൂണ്‍ഷ്യോ (മാർപാപ്പയുടെ അമേരിക്കൻ സ്ഥാനപതി) ആർച്ച് ബിഷപ് ക്രിസ്റ്റോഫ് പിയർ ആണ്. വത്തിക്കാൻ സ്ഥാനപതിയോടൊപ്പം ഫിലഡൽഫിയാ അതിരൂപതയിൽനിന്നും ആക്സിലിയറി ബിഷപ് ജോണ്‍ മക്കിൻടയർ, കോട്ടയം ആർച്ച്ബിഷപ് യ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, സീറോ മലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് എന്നിവരും തിരുക്കർമങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷപരിപാടികൾ ആരംഭിക്കും. സീറോ മലബാർ പള്ളിയിൽ നടക്കുന്ന സ്വീകരണഘോഷയാത്രക്ക് ആദ്യകുർബാനസ്വീകരിച്ച മുപ്പതോളം കുട്ടികൾ, താലപ്പൊലിയേന്തിയ നാല്പതു വനിതകൾ, യുവജനങ്ങൾ നേതൃത്വം നൽകുന്ന ശിങ്കാരിമേളം, മുത്തുകുടകളുടെ അകന്പടി എന്നിവ ഉണ്ടായിരിക്കും.

തുടർന്നു വത്തിക്കാൻ അംബാസഡർ മുഖ്യകാർമികനായുള്ള വിശുദ്ധ കുർബാനയിൽ നാലു വൈദിക ശ്രേഷ്ടരും നിരവധി വൈദികരും സഹകാർമ്മികരാവും.
തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങൾçള്ള പേപ്പൽ ബ്ലസിംഗ്, 25, 40, 50 എന്നീ മൈൽസ്റ്റോണ്‍ ജൂബിലികൾ ആഘോഷിക്കുന്ന ദന്പതിമാർക്കുള്ള വിശേഷാശീർവാദം, ഐഎസിഎ യുവജന വിഭാഗത്തിന്‍റെ ഉദ്ഘാടനം, പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.

കേരളീയ ക്രൈസ്തവ പൈതൃകവും, പാരന്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോ മലബാർ, സീറോ മലങ്കര, ക്നാനായ, ലത്തീൻ എന്നീ ഭാരതീയകത്തോലിക്കർ ഒരേ വിശ്വാസം, പല പാരന്പര്യങ്ങൾ എന്ന ആപ്തവാക്യത്തിലൂന്നി ഒരേ കുടക്കീഴിൽ ഒത്തുചേർന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങൾ ഈ വർഷം സെപ്റ്റംബർ 15 നാണ് നടക്കുന്നത്.

ഫിലഡൽഫിയ സെന്‍റ് ജോണ്‍ ന്യുമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റെന്നി കട്ടേൽ ഡയറക്ടർ ബോർഡ് ചെയർമാനും സെന്‍റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയർമാനും സീറോ മലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ഷാജി സിൽവ എന്നിവർ ഡയറക്ടർമാമായ ഐഎസിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചാർലി ചിറയത്ത് പ്രസിഡന്‍റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്‍റ്, തോമസ്കുട്ടി സൈമണ്‍ ജനറൽ സെക്രട്ടറി, മെർലിൻ അഗസ്റ്റിൻ ജോയിന്‍റ് സെക്രട്ടറി, സണ്ണി പടയാറ്റിൽ ട്രഷറർ, സാമുവേൽ ചാക്കോ ജോയിന്‍റ് ട്രഷറർ, സബ്കമ്മിറ്റി ചെയർ പേഴ്സണ്‍സ് ആയി ജോസ് മാളേയ്ക്കൽ, മെർലി പാലത്തിങ്കൽ, ജോസഫ് മാണി, അനീഷ് ജയിംസ്, ജോർജ് നടവയൽ, റോമിയോ ഡാൽഫി, സേവ്യർ മൂഴിക്കാട്ട്, ഫിലിപ് എടത്തിൽ, അലക്സ് ജോണ്‍, തോമസ് നെടുമാക്കൽ, ഓസ്റ്റിൻ ജോണ്‍, ജോർജ് ഓലിക്കൽ, ജോസഫ് സക്കറിയാ, ജസ്റ്റിൻ തോമസ് എന്നിവർ പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ