റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ 29ന് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Monday, September 17, 2018 11:30 PM IST
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 28, 29, 30 തീ​യ​തി​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഇ​രു​പ​താ​മ​ത്് 56 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റ് ഭാ​ഗ​മാ​യി റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ സാ​ബു സ​ഖ​റി​യ, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് മാ​ത്യു(​അ​പ്പ​ച്ച​ൻ), ഇ​വ​ന്‍റ് മാ​നേ​ജ​ർ ജോ​ണ്‍​സ​ണ്‍ മാ​ത്യു, റ​മ്മി കോ​ർ​ഡി​നേ​റ്റ്# അ​നി​യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 29 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 8ന് ​Bensalem se Best Western Auditorium ത്തി​ൽ (3499 street Rd, Bensalem , PA 19020) ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കും. ബു​ദ്ധി​യു​ടെ വി​കാ​സ​ന​ത്തി​നും, മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും വേ​ണ്ടി ആ​രം​ഭി​ച്ച "56 tournament"
20 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ അ​മേ​രി​ക്ക, കാ​ന​ഡ, മി​ഡ്ലി​സ്റ്റ് യൂ​റോ​പ്പ്. ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ
നി​ന്ന് 78ൽ ​പ​രം ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ദുഃ​ഖ​ത്തി​ൽ
പ​ങ്കു ചേ​രു​വാ​നും അ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നു​ള്ള അ​ധി​ക വ​രു​മാ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റ​മ്മി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ​യു​മാ​യും
റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ അ​നി​യ​ൻ ജോ​ർ​ജു​മാ​യും ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ഏ​ബ്ര​ഹാം