ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​രം അ​ലെ​ൻ കു​ഞ്ചെ​റി​യാ​ക്ക്
Monday, September 17, 2018 11:34 PM IST
ഷി​ക്കാ​ഗോ: 2018ലെ ​ഷി​ക്കാ​ഗോ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​ലെ​ൻ കു​ഞ്ചെ​റി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 14 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​സി​എം​എ ഹാ​ളി​ൽ ചേ​രു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചു പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. സാ​ബു ന​ടു​വീ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഉ​തു​പ്പാ​ൻ ന​ടു​വീ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ് ആ​യി​രി​ക്കും അ​ല​ൻ കു​ഞ്ചെ​റി​യാ​ക്ക് ല​ഭി​ക്കു​ക.

ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ വാ​ങ്ങി വി​ജ​യി​ക്കു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​ശ​ദ​മാ​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പി​ച്ച​വ​രി​ൽ നി​ന്നാ​ണ് സ്കോ​ള​ർ​ഷി​പ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​പേ​ക്ഷ​ക​രു​ടെ വി​ദ്യാ​ഭാ​സ മി​ക​വി​നു​പ​രി​യാ​യി മ​റ്റു മേ​ഖ​ല​ക​ളി​ലു​ള്ള വൈ​ദ​ഗ്ദ്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​നോ​ടു​ള്ള സം​ഭാ​വ​ന​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ അ​ന്തി​മ നി​ർ​ണ​യ​മെ​ന്ന് ജേ​ക്ക​ബ് മാ​ത്യു പു​റ​യം​പ​ള്ളി​ൽ (ക​ണ്‍​വീ​ന​ർ), ര​ഞ്ജ​ൻ എ​ബ്ര​ഹാം, ജി​മ്മി ക​ണി​യാ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി അ​റി​യി​ച്ചു

ആ​റാം വ​യ​സി​ൽ സി​റോ മ​ല​ബാ​ർ സ​ബ് ജൂ​നി​യ​ർ സ്പെ​ല്ലി​ങ് ബീ ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി കൊ​ണ്ട് തു​ട​ങ്ങി​യ അ​ലെ​ൻ സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ലും വ​ള​രെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. 2014ൽ ​ല​ഭി​ച്ച Sandra-Menihotlz ഫൗ​ണ്ടേ​ഷ​ന്‍റെ Spirit of Scouting അ​വാ​ർ​ഡും Special Congressional Recognition ഉം ​ആ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു.

പ​തി​നാ​ലാം വ​യ​സി​ൽ ത​ന്നെ ചെ​റി​യ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ല്ല​ൻ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ത്തി​നി​ട​യി​ൽ ത​ന്നെ boys Scout of America യു​ടെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം ആ​യ Eagle Scout ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ലു വ​ർ​ഷ​വും Golde Honor Student ആ​യി​രു​ന്ന അ​ല​ന് ACT പെ​ർ​ഫെ​ക്റ്റ് സ്കോ​റാ​യ 36 ല​ഭി​ച്ചി​രു​ന്നു.

12 വ​ർ​ഷ​മാ​യി ബ​ഫ​ല്ലോ ഗ്രൊ​വി​ൽ താ​മ​സി​ക്കു​ന്ന ജോ​ഷി കു​ഞ്ചെ​റി​യാ​യു​ടെ​യും ജി​ന്നി ജോ​സ​ഫി​ന്‍റെ​യും മൂ​ത്ത പു​ത്ര​നാ​ണ് അ​ല​ൻ. ലി​ങ്ക​ണ്‍​ഷെ​യ​റി​ലു​ള്ള അ​ഡ്ലൈ ഇ ​സ്റ്റീ​വ​ൻ​സ​ൻ ഹൈ ​സ്കൂ​ളി​ൽ നി​ന്നും ഹൈ​സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ല​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ജ​സ്റ്റി​ൻ അ​തെ ഹൈ​സ്കൂ​ളി​ലെ പ​തി​നെ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്.ിൃ​ശ2018​ലെുേ17​മ​ഹ​ലി​ബ​സൗി​ഷ​ലൃ​ശ്യ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട് ജി​മ്മി ക​ണി​യാ​ലി