നാ​ലു സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Monday, September 17, 2018 11:38 PM IST
വെ​ബ് കൗ​ണ്ടി (ടെ​ക്സ​സ്): ടെ​ക്സ​സി​ൽ നി​ന്നു​ള്ള നാ​ലു സ്ത്രീ​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സീ​രി​യ​ൽ കി​ല്ല​ർ, യു​എ​സ് ബോ​ർ​ഡ​ർ പ​ട്രോ​ൾ സൂ​പ്പ​ർ വൈ​സ​ർ വാ​ൻ ഡേ​വി​ഡ് ഓ​ർ​ട്ടി​സി​നെ (35) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2.5 മി​ല്യ​ൻ ഡോ​ള​റാ​ണ് ബോ​ണ്ടാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വെ​ബ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ഇ​സി ഡ്രൊ ​അ​ല​നി​സ് പ​റ​ഞ്ഞു.
റ​ല്ശ​റ

സെ​പ്റ്റം​ബ​ർ 15 നു ​ല​റി​ഡൊ ഹോ​ട്ട​ലി​ന് പു​റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നാ​ലു കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം കൊ​ണ്ടു മു​റി​വേ​ൽ​പി​ക്ക​ൽ, നി​യ​മ വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട നാ​ലു സ്ത്രീ​ക​ളും വേ​ശ്യ​വൃ​ത്തി​യി​ലെ​ർ​പ്പെ​ട്ട​വ​രാ​ണെ​ന്നും നാ​ലു പേ​രെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സൗ​ത്ത് ടെ​ക്സ​സ് കൗ​ണ്ടി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള റോ​ഡു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 14 ന് ​ഒ​രു സ്ത്രീ​യെ ത​ട്ടി​യെ​ടു​ത്ത് ട്ര​ക്കി​ലി​ട്ടു കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ര​ക്ഷ​പ്പെ​ട്ട എ​റി​ക്ക് പെ​ന്ന എ​ന്ന സ്ത്രീ​യാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം പൊ​ലീ​സി​ൽ ന​ൽ​കി​യ​തും അ​റ​സ്റ്റി​നി​ട​യാ​ക്കി​യ​തും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ