ഫീ​നി​ക്സി​ൽ മാ​ർ​ത്തോ​മാ ക​ണ്‍​വ​ൻ​ഷ​ൻ 20 മു​ത​ൽ
Tuesday, September 18, 2018 10:17 PM IST
അ​രി​സോ​ണ: ഫീ​നി​ക്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 20 വ്യാ​ഴം മു​ത​ൽ 23 ഞാ​യ​ർ വ​രെ ന​ട​ക്കും. ഫീ​നി​ക്സ് ഈ​സ്റ്റ് കാം​ബ​ൽ അ​വ​ന്യു​വി​ലു​ള്ള ദേ​വാ​ല​യ​ത്തി​ലാ​ണ് ദി​വ​സ​വും വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി സ​മാ​പി​ക്കും.

പ്ര​ശ​സ്ത ക്രി​സ്തീ​യ പ്ര​ഭാ​ഷ​ണം ലൈ​ഫ് റി​ന്യു​വ​ൽ മി​നി​സ്ട്രീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​തോ​മ​സ് ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. എ​ന്‍റെ നീ​തി​മാ​ൻ വി​ശ്വാ​സ​ത്താ​ൽ ജീ​വി​ക്കും എ​ബ്രാ​യ​ർ 10:38 ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദൂ​തു​ക​ൾ ന​ൽ​കും. യു​വ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക സെ​മി​നാ​റും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഇ​ട​വ​ക വി​കാ​രി റ​വ. സ്റ്റാ​ലി​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി കി​ര​ണ്‍ കോ​ശി, ക​ണ്‍​ഷ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു. ഏ​വ​രേ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നു തു​രു​ത്തി​ക്കാ​ട​ൻ