മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​ജെ. ഫി​ലി​പ്പി​ന് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം
Tuesday, September 18, 2018 10:24 PM IST
ഹൂ​സ്റ്റ​ണ്‍: ഹൃ​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ഹൂ​സ്റ്റ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ.​ജെ. ഫി​ലി​പ്പി​നു ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു. ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്ബി​ന്‍റെ​യും (IAPC) ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സ്സോ​സി​യേ​ഷ​ന്‍റെ​യും (HRA) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സെ​പ്റ്റം​ബ​ർ 30നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഡെ​ലി​ഷ്യ​സ് കേ​ര​ളം കി​ച്ച​ൻ റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് (732, Murphy Road, Stafford, Texas 77477) സ​മ്മേ​ള​നം.

ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ലി​പ്പ് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി എ​ഴു​തു​ന്ന ഒ​രു പ്ര​മു​ഖ കോ​ള​മി​സ്റ്റാ​ണ്. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്, ലോ​ക്മാ​ത് ടൈം​സ് എ​ന്നീ ദി​ന​പ​ത്ര​ങ്ങ​ളി​ൽ എ​ഡി​റ്റോ​റി​യ​ൽ​സ് എ​ഴു​തു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വാ​രാ​ന്ത്യ പ​ത്ര​മാ​യ ’ഇ​ന്ത്യ​ൻ ക​റ​ന്‍റ്’ വീ​ക്കി​ലി​യി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ്ര​ത്യേ​ക കോ​ളം എ​ഴു​തി വ​രു​ന്നു.

45 വ​ർ​ഷ​ങ്ങ​ളാ​യി മാ​ധ്യ​മ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം 1973ൽ ​ഇ​ന്ത്യ പ്ര​സ് ഏ​ജ​ൻ​സി​യി​ൽ (IPA) കൂ​ടി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. നോ​ബ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​മ​ർ​ത്യാ സെ​ൻ സ്ഥാ​പി​ച്ച പ്ര​ടി​ച്ചി (ഇ​ന്ത്യ) ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്. ഫ്രീ​ലാ​ൻ​സ് റി​പ്പോ​ർ​ട്ട​ർ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യി​ലെ നി​ര​വ​ധി മു​ഖ്യ​ധാ​ര പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും ആ​നു​കാ​ലി​ക ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ൽ മ​ല​യാ​ളം ന്യൂ​സ് റീ​ഡ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക മു​ഖ​പ​ത്ര​മാ​യ മ​ല​ങ്ക​ര സ​ഭാ താ​ര​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്അം​ഗം, ഫ​രീ​ദാ​ബാ​ദ് ധ​ർ​മ്മ​ജ്യോ​തി വി​ദ്യാ​പീ​ത് ഗ​വേ​ർ​ണിം​ഗ് ബോ​ർ​ഡ്അം​ഗം, ഇ​ന്ത്യ പ്ലാ​നിം​ഗ് ക​മ്മീ​ഷ​ൻ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് റാ​ന്നി തോ​ട്ട​മ​ണ്‍ പു​ളി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. റാ​ന്നി എം.​എ​സ്. ഹൈ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ഇ​ദ്ദേ​ഹം. ഈ ​മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ പ​രി​ച​യ​പെ​ടു​ന്ന​തി​നും പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും ഏ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

സി.​ജി. ഡാ​നി​യേ​ൽ 832 641 7119
ജീ​മോ​ൻ റാ​ന്നി 407 718 4805
റോ​യ് തോ​മ​സ് 832 768 2860
ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ 832 278 9858

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു