ന്യൂയോർക്ക്: വളരെ വ്യത്യസ്തമായ പ്രമേയത്തിൽ പുർണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം എന്ന സിനിമയുടെ റിലീസ് സെപ്റ്റംബർ 20നു അമേരിക്കയിലെ വിവിധ തിയറ്റുറുകളിൽ റിലീസ് ചെയ്യും. ഗണേശ് നായർ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം തന്നെ പ്രവാസി മലയാളികളാണ്.
ചില കാഴ്ചകൾ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നത്. വളരെ വ്യത്യസ്തമായ പ്രമേയത്തിൽ പുർണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു. ഓരോ അമേരിക്കൻ മലയാളിക്കും അഭിമാനം പകരുംവിധം ഈ ദൃശ്യവിരുന്നിന്റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കൻ പ്രവാസി മലയാളിയുടെ കലാസ്നേഹത്തിന്റെയും നൈപുണ്യത്തിന്റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് ’ഭൂമിയിലെ പറുദീസ’ എന്ന് വിളിക്കുന്ന ഈ പ്രവാസഭൂവിൽ എത്തപ്പെട്ടവർ നേരിടേണ്ടിവരുന്ന കഠിന സാഹചര്യങ്ങളും നിസഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു. TLC (Tender Love Care )യിലൂടെ അവർ സമൂഹത്തിന്റെ ഭാഗമാകുന്നത് എങ്ങനെ എന്നും ’അവർക്കൊപ്പം ’പ്രേക്ഷകരോട് പറയുന്നു. അമേരിക്കയിൽ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീർച്ചയായും സംഗീത ആസ്വാദകർക്ക് ഒരു വിരുന്നാകുമെന്ന് പ്രത്യാശിക്കുന്നു.
കലാമൂല്യമുള്ള തിരക്കഥ എഴുതിയിരിക്കുന്നത് അജിത് എൻ.നായരാണ് . നിഷികാന്ത് ഗോപി ,അജിത് നായർ എന്നിവരുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗിരിസൂര്യ ഈണം നൽകി , ജാസി ഗിഫ്റ്റ് ,ബിജു നാരായണൻ, നജിം അൻഷാദ്, കാർത്തിക ഷാജി, ഗിരി സൂര്യ, ജ്യോത്സന , ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .അമേരിക്കൻ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ), മനോജ് നന്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), ലിൻസെൻറ് റാഫേൽ (എഡിറ്റിംഗ്), ഷാജൻ ജോർജ് ( അസിസ്റ്റന്റ്റ് ഡയറക്ടർ ), പ്രവീണ് ( അസിസ്റ്റന്റ്റ് ഡയറക്ടർ), അവർക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ്, എബി ജോണ് ഡേവിഡ് എന്നിവരാണ് . പാർത്ഥസാരഥി പിള്ള (കാസ്റ്റിംഗ് ഡയറക്ടർ ) , ചിത്രത്തിന്റെ മീഡിയ ലൈസൻ , പിആർഒയും ആയി ശ്രീകുമാർ ഉണ്ണിത്താൻ , ജയരാജ് ഋഷികേശൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ഈ ചിത്രത്തിന്റെ അണിയറയിൽ കലാപാടവം തെളിയിച്ചിരിക്കുന്നു.
റോക്ലാൻഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസിലും ലോംഗ് ഐലൻഡ് ബെൽമോർ പ്ലേഹൗസ് തീയേറ്റർ, എഡിസണ് ബിഗ് സിനിമാസിലും അവർക്കൊപ്പം റിലീസ് ചെയുന്നുണ്ട്.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ