ന്യു​ജേ​ഴ്സി ക്രൈ​സ്റ്റ് കിം​ഗ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു
Wednesday, September 19, 2018 11:01 PM IST
ന്യു​ജേ​ഴ്സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ​തി​നാ​ലാ​മ​ത് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​മാ​യ ന്യു​ജ​ഴ്സി ക്രൈ​സ്റ്റ് കിം​ഗ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പോ​ലീ​ത്താ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

കൂ​ദാ​ശ ക​ർ​മ്മ​ത്തി​ന് എ​ത്തി​ചേ​ർ​ന്ന പി​താ​ക്ക·ാ​രെ സ്വീ​ക​രി​ച്ചു. വെ​ഞ്ച​രി​പ്പി​നു​ശേ​ഷം അ​ഭി. മെ​ത്രാന്മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. ആ​ദ്യ ദി​വ്യ​ബ​ലി​യി​ൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പോ​ലീ​ത്ത​യാ​ണ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച​ത്. ഇ​തോ​ടൊ​പ്പം മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ നാ​മ ഹേ​തു​ക തി​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു.

ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഷി​ക്കാ​ഗോ രൂ​പ​താ ചാ​ൻ​സി​ൽ ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി​ൽ, ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ത​റ​യ്ക്ക​ൽ തു​ട​ങ്ങി മു​പ്പ​തോ​ളം വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നൂ​റ്റി മു​പ്പ​ത്തി​യ​ഞ്ച് ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ള്ള പ​ള്ളി​യു​ടെ വി​കാ​രി ഫാ. ​റെ​നി കു​ട്ടേ​ലാ​ണ്. കൂ​ദാ​ശ ക​ർ​മ്മ​ത്തോ​ട​നു​ബ​ന്ധി​ച്ചു പൊ​തു സ​മ്മേ​ള​ന​വും സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ