ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ലി​ൽ സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫ് 23ന്
Wednesday, September 19, 2018 11:04 PM IST
ഷി​ക്കാ​ഗോ: ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ലി​ൽ 23നു ​ഞാ​യാ​റാ​ഴ്ച്ച ന​ട​ക്ക​പ്പെ​ടും. സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​നും ക​ണ്‍​വ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ. ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 9:30 നു ​വി. കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കി​ക്കോ​ഫ് ച​ട​ങ്ങു​ക​ളും ന​ട​ക്കും. മാ​ർ. ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് , ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലി​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ ​കെ​വി​ൻ മു​ണ്ട​ക്ക​ൽ, ഫാ. ​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​ർ , ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ വി​കാ​രി​യും ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം, ഹൂ​സ്റ്റ​ണി​ലെ നി​ന്നും എ​ത്തി ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ എ​ക്സ​സി​കു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​കും.

ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ 2019 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ല് ഹൂ​സ്റ്റ​ണി​ലാ​ണ് ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ന​ട​ക്കു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ഷി​ക്കാ​ഗോ റീ​ജ​ണി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ പ്രാ​ർ​ഥ​നാ സ​ഹ​ക​ര​ണ​ങ്ങ​ളും ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലി​ൽ വാ​ഗ്ദാ​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ഇ​ട​വ​ക കോ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി വ​ള്ളി​ക്ക​ളം ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ