യുഎസിലെ ഡേ ​​കെ​​യ​​ർ സെ​​ന്‍റ​​റി​​ൽ ശിശുക്കൾക്കു കുത്തേറ്റു
Friday, September 21, 2018 10:59 PM IST
ന്യൂ​​യോ​​ർ​​ക്ക്: യുഎസിൽ സ്വ​​കാ​​ര്യ ഡേ ​​കെ​​യ​​ർ സെ​​ന്‍റ​​റി​​ൽ അ​​ക്ര​​മി മൂ​​ന്നു ശി​​ശു​​ക്ക​​ളെ​​യും ര​​ണ്ടു മു​​തി​​ർ​​ന്ന​​വ​​രെ​​യും കു​​ത്തി​​പ്പ​​രി​​ക്കേ​​ൽപി​​ച്ചു. മൂ​​ന്നു ദി​​വ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ഞ്ഞി​​നും ഒ​​രു മാ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ഞ്ഞി​​നും വ​​യ​​റ്റി​​ൽ കു​​ത്തേ​​റ്റു. 20 ദി​​വ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ഞ്ഞി​​ന്‍റെ ചെ​​വി​​യും ചു​​ണ്ടും മു​​റി​​ഞ്ഞു. അ​​ക്ര​​മിയെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന അന്പത്തിരണ്ടുകാ​​രി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക്യൂ​​ൻ​​സ്ബ​​റോ​​യി​​ലെ ഈ ​​സെ​​ന്‍റ​​റി​​ൽ ഒ​​ന്പ​​തു​​ശി​​ശു​​ക്ക​​ളാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കാ​​ര​​ണം അ​​റി​​വാ​​യി​​ട്ടി​​ല്ല. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സ്ത്രീ​​യു​​ടെ ദേ​​ഹ​​ത്ത് മു​​റി​​വു​​ക​​ളു​​ണ്ട്. ഇ​​വ​​ർ സ്വ​​യം കു​​ത്തി​​പ്പ​​രി​​ക്കേ​​ല്പി​​ച്ച​​താ​​ണെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.