വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപെരുന്നാള്‍ ആഘോഷം 29, 30 തീയതികളിൽ
Monday, September 24, 2018 8:29 PM IST
ഫിലഡല്‍ഫിയ: സെന്‍റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപെരുന്നാള്‍ സെപ്റ്റംബര്‍ 29 ,30 തീയതികളില്‍ ആഘോഷിക്കുന്നു.

29-നു (ശനി) 6.30-നു സന്ധ്യാപ്രാര്‍ഥന, തുടര്‍ന്നു വചന പ്രഘോഷണം എന്നിവ നടക്കും.

30-നു (ഞായർ) 9 ന് പ്രഭാത പ്രാര്‍ഥന, 9.45-നു വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നീ ചടങ്ങുകളോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി.വി. ഏലിയാസ്, സെക്രട്ടറി സാബു ജേക്കബ്, ട്രസ്റ്റി ജോസഫ് പുതുശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ പെരുന്നാളിന്‍റെ ഒരുക്കങ്ങൾ ചെയ്തുവരുന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം