പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ സ​ഹാ​യ​ത്തി​നാ​യി ഫൊ​ക്കാ​ന​യും കോ​ളേ​ജു​ക​ളും കൈ​കോ​ർ​ക്കു​ന്നു
Monday, October 1, 2018 11:32 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ് വീ​ട് നി​ർ​മ്മി​ക്കു​വാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫൊ​ക്കാ​ന മു​ന്നോ​ട്ടു വ​രു​ന്നു. എ​സ്ടു​വി സൊ​സൈ​റ്റി​യു​ടെ​യും കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ളേ​ജു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടൊ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫൊ​ക്കാ​ന ചാ​രി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യ് ഇ​ട്ട​ൻ, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ, കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​രാ​ണ് ഈ ​പ​ദ്ധ​തി​ക്ക് പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ളേ​ജു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഈ ​പ​ദ്ധ​തി​യു​ടെ ശ്ര​ദ്ധേ​യ ഘ​ട​ക​മാ​ണ്. നി​ർ​മ്മ​ല കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, അ​മ​ൽ​ജ്യോ​തി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, മു​ത്തൂ​റ്റ് ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ്, മ​ല​ബാ​ർ പോ​ളി​ടെ​ക്നി​ക് തു​ട​ങ്ങി​യ കോ​ളേ​ജു​ക​ൾ ഈ ​പ​ദ്ധ​തി​യു​മാ​യ് സ​ഹ​ക​രി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന മാ​തൃ​ക​ക​ളി​ൽ നി​ന്ന് മി​ക​ച്ച​ത് തെ​ര​ഞ്ഞെ​ടു​ത്ത് ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ചു അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. ഈ ​മാ​തൃ​ക 847 ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​വ​യാ​യി​രി​ക്കും. സ്പോ​ണ്‍​സ​ർ​മാ​ർ​ക്ക് വീ​ട് നി​ർ​മ്മാ​ണ​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളെ​ല്ലാം യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കും. ഇ​തു വ​ഴി അ​ഴി​മ​തി ര​ഹി​ത പ​ദ്ധ​തി​ക്കാ​ണ് ഫൊ​ക്കാ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മി​ക​ച്ച ഒ​ര​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

15 മു​ത​ൽ 20 വ​രെ വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ല് വീ​ടു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​സ്ടു​വി സൊ​സൈ​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലോ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടു​ത്തോ കോ​ളേ​ജു​ക​ളി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. മ​റ്റ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ മു​ന്നോ​ട്ടു വ​രാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഷോ​ജി മാ​ത്യു +18475621051, ജോ​യ് ഇ​ട്ട​ൻ +19145641702. http://s2vsocitey.in/. FB page : https://www.facebook.com/PravasiEnteNadu/


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം