56 കാർഡ് മാമാങ്കം: ഡാളസ് ചാന്പ്യന്മാർ
Friday, October 5, 2018 6:35 PM IST
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഡ് ഗെയിംമിൽ ഡാളസ് ടീം ചാന്പ്യന്മാരായി.

വിവിധ രാജ്യങ്ങളിൽനിന്നായി 70 ഓളം ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിൽ രാജു മാത്യു, സ്കറിയ തച്ചേട്ട്, മാത്യു തോട്ടപ്പുറം എന്നിവരടങ്ങുന്ന ഡാളസ് ടീം ജേതാക്കളായി. ജോസ് കുഴിപ്പള്ളി, തോമസ് വർഗീസ്, സണ്ണി വർഗീസ് എന്നിവരടങ്ങുന്ന ഡാളസ് ടീം റണ്ണേഴ്സ് അപ്പും. മാത്യു ചെരുവിൽ, ജോർജ് വൻനിലം, അപ്പച്ചൻ എന്നിവരടങ്ങുന്ന ഡിട്രോയിറ്റ് ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പും ജോൺ ഇലഞ്ഞിക്കൽ, ജോൺസൻ ഫിലിപ്പ്, ബോബി വർഗീസ് എന്നിവരടങ്ങുന്ന ന്യൂജേഴ്സി ടീം സെക്കൻഡ് റണ്ണേഴ്സ് അപ്പുമായി. മികച്ച കളിക്കാരനായി രാജൻ മാത്യു ഡാളസ് തെരഞ്ഞെടുക്കപ്പെട്ടു.

റെയ്സ് ഫോർ ഫൺ മത്സരത്തിൽ ടോം തോമസ്, സൈമൺ ജോർജ്, ഷാജി തോമസ് എന്നിവരടങ്ങുന്ന ന്യൂയോർക്ക് ടീം ഒന്നാം സ്ഥാനവും ദിലീപ് വർഗീസ്, ബാബു വർഗീസ്, കുര്യൻ ഫിലിപ്പ് എന്നിവരടങ്ങുന്ന ന്യൂജേഴ്സി ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി.

സെപ്റ്റംബർ 28ന് ആരംഭിച്ച ടൂർണമെന്‍റ് പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ അറ്റോർണി ജോസ് കുന്നേൽ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ സാബു സ്കറിയ അധ്യക്ഷത വഹിച്ചു. നാഷണൽ കോഓർഡിനേറ്റർ അപ്പച്ചൻ, ഇവന്‍റ് മാനേജർ ജോൺസൺ മാത്യു, ഗ്രൻഡ് സ്പോൺസർമാരായ ഉണ്ണി, അറ്റോർണി ജോസ് കുന്നേൽ, ദിലീപ് വർഗീസ്, മാപ്പ് ഭാരവാഹികളായ അനു സ്കറിയ, തോമസ് ചാണ്ടി, ഷാലു പൊന്നൂസ്, തോമസ് എം. ജോർജ്, തോമസ് പി. ജോർജ്, ജയിംസ് പീറ്റർ, ഫിലിപ്പ് ജോൺ, ബോബി വർക്കി, ശ്രീജിത്ത് കോമത്ത് തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.


മാപ്പ് പ്രസിഡന്‍റ് മാത്യു അനു സ്കറിയ, ജനറൽ സെക്രട്ടറി തോമസ് ചാണ്ടി, സെക്രട്ടറി ഷാലു പൊന്നൂസ്, ഐടി കോഓർഡിനേറ്റർമാരായ ബോബി വർക്കി, ശ്രീജിത്ത് കോമത്ത്, ഹോസ്പിറ്റാലിറ്റി കമ്മിറ്റി തോമസ് പി. ജോർജ്, തോമസ് എം. ജോർജ്, ഫിലിപ്പ് ജോൺ, ജയിംസ് പീറ്റർ എന്നിവരടങ്ങുന്ന കമ്മിറ്റി ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.