ന്യൂയോർക്ക് ക്നാനായ ഫൊറോനാ ബൈബിൾ കലോത്സവം നവംബർ മൂന്നിന് ന്യൂജേഴ്‌സിയിൽ
Wednesday, October 10, 2018 9:22 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ ക്നാനായ ഫൊറോനായുടെ കിഴിലുള്ള ഇടവകകളുടെയും മിഷന്‍റേയും സംയുക്‌താഭിമുഖയത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിൾ കലോത്സവം നവംബർ മൂന്നിന് (ശനി) ന്യൂജേഴ്സിയിലുള്ള പാറ്റേഴ്സൺ സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

വിവിധ പ്രായത്തിലുള്ളവർക്കായി ബൈബിൾ അധിഷ്ടിതമായ കലാമത്സരങ്ങളായ മാർഗംകളി ,പുരാതനപ്പാട്ട് ,പള്ളിപ്പാട്ടുകൾ,ടാബ്ലോ ,പ്രസംഗം ,ക്നാനായ കലകൾ ,തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ. ദിവ്യബലിയും തുടർന്നുള്ള പരിപാടികളിലും ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെ സാന്നിധ്യമുണ്ടായിരിക്കും. വികാരി ഫാ. ജോസ് തറക്കൽ, ഫാ. ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേൽ ,ഫോർപ്പണ സെക്രട്ടറി തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിൻഡ വില്ലുതറ ,ജിപി കട്ടപ്പുറം ,ഷീബ കറുത്തേടം തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.

റിപ്പോർട്ട്: സാബു തോമസ്