ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ ന​യി​ക്കു​ന്ന സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ൻ ഡ​ൽ​ഹി ഹോ​സ്കാ​സി​ൽ
Monday, October 15, 2018 10:46 PM IST
വാ​ഷിം​ഗ്ട​ണ്‍ /ഡ​ൽ​ഹി: ഡ​ൽ​ഹി ഹോ​സ് കാ​സി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ൻ ഈ ​മാ​സം 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

യു​എ​സ് സ​ർ​ക്കാ​ർ മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ര​നും യു​എ​സി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന പു​രോ​ഹി​ത​നു​മാ​യ ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ശ​നി​യാ​ഴ്ച 9ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഫാ. ​അ​ല​ക്സാ​ണ്ട​ർ ത​ന്‍റെ ആ​ത്മീ​യ യാ​ത്ര​യെ കു​റി​ച്ച് പ​ങ്കു​വ​യ്ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​ർ​ഥ​ന, സം​ഗീ​ത വി​രു​ന്ന്, ധ്യാ​നം എ​ന്നി​വ​യു​മു​ണ്ടാ​കും. ക​ണ്‍​വ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യും ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ക്രി​സ്ത്യ​ൻ പാ​ര​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സും ന​ട​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് ചി​ല​ന്പ​ട്ട​ശേ​രി​ൽ