’സ​ർ​പ്പ​ത​ത്വ’​ത്തി​നു ശേ​ഷം മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​റ്റൊ​രു ചി​ത്രം 2019 ഓ​സ്കാ​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ
Tuesday, October 16, 2018 10:42 PM IST
ലോ​സ് ആ​ഞ്ച​ല​സ്: 2019ലെ ​ഓ​സ്കാ​റി​നാ​യി ന​ട​ക്കു​ന്ന ച​ല​ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​ശ​സ്ത ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​കി​യും നൃ​ത്ത അ​ധ്യാ​പി​ക​യും നൃ​ത്ത പ​ണ്ഡി​ത​യു​മാ​യ മേ​തി​ൽ ദേ​വി​ക​യു​ടെ സ​ർ​പ്പ​ത​ത്വം എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യ്ക്ക് ശേ​ഷം പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ​നി​ന്ന് മ​റ്റോ​രു ചി​ത്രം​കൂ​ടി.

ഐ​ക്ക​ര​ക്കോ​ണ​ത്തെ ഭി​ഷ​ഗ്വ​രന്മാ​ർ ( ദി ​ഫി​സി​ഷ്യ​ൻ​സ് ഓ​ഫ് ഐ​ക്ക​ര​ക്കോ​ണം) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​സ്കാ​ർ മ​ത്സ​ര​ത്തി​നാ​യു​ള്ള ഏ​ഴു​ദി​വ​സ പ്ര​ദ​ർ​ശ​നം നോ​ർ​ത്ത് ഹോ​ളി​വു​ഡി​ലെ റി​ജ​ൻ​സി വാ​ലി പ്ലാ​സാ 6ൽ ​ഒ​ക്ടോ​ബ​ർ 12ന് ​ആ​രം​ഭി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്നും ഓ​സ്കാ​റി​നാ​യി മ​ത്സ​രി​ക്കു​ന്ന ആ​ദ്യ ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്‍റ​റി ’സ​ർ​പ്പ​ത​ത്വ’​ത്തി​ന് ( ദി ​സെ​ർ​പ്പെ​ന്‍റ് വി​സ്ഡം ) ന​ല്ല പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് യു​എ​സി​ൽ ല​ഭി​ച്ച​ത്. റി​ജ​ൻ​സി വാ​ലി പ്ലാ​സ​യി​ൽ സെ​പ്റ്റം​ബ​ർ 21 മു​ത​ൽ 27 വ​രേ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം.

’ഐ​ക്ക​ര​ക്കോ​ണ​ത്തെ ഭി​ഷ​ഗ്വ​രന്മാ​ർ’ എ​ന്ന ചാ​രി​റ്റി സി​നി​മ ഏ​രീ​സ് ടെ​ലി​കാ​സ്റ്റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ബി​ജു മ​ജീ​ദ് സം​വി​ധാ​ന​വും അ​ഭി​നി സോ​ഹ​ൻ റോ​യ് നി​ർ​മ്മാ​ണ​വും ചെ​യ്തി​ട്ടു​ള്ള ചി​ത്ര​മാ​ണ്.

ഇ​ൻ​ഡീ​വു​ഡ് ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പ്രൊ​ജ​ക്ട് ഡി​സൈ​ൻ സോ​ഹ​ൻ റോ​യി​യും, തി​ര​ക്ക​ഥ കെ. ​ഷി​ബു രാ​ജും, 175 പു​തു​മു​ഖ​ങ്ങ​ൾ മു​ഖ്യ മേ​ഖ​ല​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം പി.​സി. ലാ​ലും, സം​ഗീ​തം ബി.​ആ​ർ. ബി​ജു​റാ​മും എ​ഡി​റ്റിം​ഗ് ജോ​ണ്‍​സ​ണ്‍ ഇ​രി​ങ്ങോ​ളു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.