കാ​ർ​മ​ൽ മാ​ർ​ത്തോ​മ സെ​ന്‍റ​ർ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ഡി​സം​ബ​ർ 29ന്
Tuesday, October 16, 2018 11:00 PM IST
ന്യു​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ്പ് ഭ​ദ്രാ​സ​നം അ​റ്റ്ലാ​ന്‍റ​യി​ൽ ഏ​ക​ദേ​ശം ആ​റു മി​ല്യ​ണ്‍ ഡോ​ള​ർ ചി​ല​വി​ട്ടു വാ​ങ്ങി​യ കാ​ർ​മൽ മാ​ർ​ത്തോ​മ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കൂ​ദാ​ശ​യും ഡി​സം​ബ​ർ 29നു ​വൈ​കി​ട്ട് മൂ​ന്നി​നു മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പു​തി​യ​താ​യി ആ​രം​ഭി​ക്കു​വാ​ൻ പോ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഏ​കോ​പ​ന കേ​ന്ദ്ര​മാ​യി​ട്ടാ​ണ് ഈ ​സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​പ്പോ​ൾ അ​റ്റ്ലാ​ന്‍റ​യി​ൽ നി​ല​വി​ലു​ള്ള ര​ണ്ട് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ളും ഒ​ന്നി​ച്ചു പു​തി​യ ദേ​വാ​ല​യ​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന്ന് ആ​രാ​ധ​ന ന​ട​ത്തു​ക എ​ന്നും ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് അ​റി​യി​ച്ചു.

ഡി​സം​ബ​ർ 27, 28 (വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് ആ​റു മു​ത​ൽ എ​ട്ടു വ​രെ ഡോ. ​മാ​ർ​ട്ടി​ൻ അ​ൽ​ഫോ​ണ്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടും. 29 രാ​വി​ലെ 10 മു​ത​ൽ 1 മ​ണി വ​രെ ഭ​ദ്രാ​സ​ന​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക യൂ​ത്ത് മീ​റ്റിം​ഗും, വൈ​കി​ട്ട് 6 മു​ത​ൽ വി​പു​ല​മാ​യ എ​ക്യൂ​മെ​നി​ക്ക​ൽ ഡി​ന്ന​റും, 30 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വി. ​കു​ർ​ബാ​ന ശു​ശ്രൂ​ഷ​യും ന​ട​ത്ത​പ്പെ​ടും.

ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഭ​ദ്രാ​സ​ന ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ എ​പ്പി​സ്കോ​പ്പ​ൽ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി കൊ​ണ്ടാ​ടു​ന്ന വ​ർ​ഷം ത​ന്നെ ഇ​ത്ര​യും വ​ലി​യ പ്രൊ​ജ​ക്ട് ന​ട​പ്പി​ലാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച​വ​രെ​യും സ​ഹാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ​യും മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. അ​നു എ​ബ്ര​ഹാം (770 342 8071) , റ​വ. സ്ക​റി​യ വ​ർ​ഗീ​സ് (770 935 1223)

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം