യു​എ​ൻ ആ​സ്ഥാ​ന​ത്ത് മ​ല​യാ​ളി ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം
Tuesday, October 16, 2018 11:08 PM IST
ന്യൂ​യോ​ർ​ക്ക്: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും ചി​ത്ര​കാ​ര​നും തൃ​ശൂ​ർ സ്വ​ദേ​ശി​യു​മാ​യ ഫ്രാ​ൻ​സി​സ് കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ യു​എ​ൻ അ​സം​ബ്ലി പോ​ഡി​യ​ത്തി​ൽ ന​ട​ന്നു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന പ്ര​ത്യേ​ക അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ലാ​ണു ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന 13 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

​ഗാ​ന്ധി​ജി​യു​ടെ ജ​യി​ൽ ജീ​വി​തം. നെ​ഹ്റു​വു​മൊ​ത്ത് പ്ര​വ​ർ​ത്തി​ച്ച കാ​ലം, ദ​ണ്ഡി​യാ​ത്ര, ജി​ന്ന​യും ഗാ​ന്ധി​ജി​യും എ​ന്നി​വ​യെ​ല്ലാം ഖാ​ദി തു​ണി​യി​ലാ​ണു മ​നോ​ഹ​ര​മാ​യി ആ​ലേ​ഖ​നം ചെ​യ്തി​രു​ന്ന​ത്. യു​എ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​തേ ചി​ത്ര​ങ്ങ​ൾ ന്യൂ​യോ​ർ​ക്കി​ലെ ശാ​ന്തി ഫൗ​ണ്ടേ​ഷ​നി​ലും ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​തോ​ടൊ​പ്പം ഒ​റി​ഗ​ണി​ലെ ഡോ​ക്ട​റും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ അ​രു​ണ്‍ ടി. ​കു​രു​വി​ള​യു​ടെ അ​ഞ്ചു ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഹൃ​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​ചേ​ർ​ന്നി​ട്ടു​ള്ള ഫ്രാ​ൻ​സി​സ് ചി​ത്ര​ര​ച​ന​യി​ൽ നി​ര​വ​ധി അ​വാ​ർ​ഡി​നു​ട​മ​യാ​ണ്. നാ​ഷ​ന​ൽ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, യു​ണൈ​റ്റ​ഡ് നേ​ഷ​ന​ൽ മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കേ​ര​ള സ്റ്റേ​റ്റ് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ