പെന്‍സില്‍വേനിയ ഗവര്‍ണര്‍ സ്ഥാനാര്‍ഥിക്ക് ഇന്ത്യന്‍ സമൂഹം ഫണ്ട് റൈസിംഗ് ഡിന്നര്‍ സംഘടിപ്പിച്ചു
Wednesday, October 17, 2018 3:03 PM IST
ന്യൂടൗണ്‍ : പെന്‍സില്‍വേനിയായുടെ നാല്‍പ്പത്തെട്ടാം ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സ്‌കോട്ട് വാഗനറിനു വേണ്ടി ബക്‌സ് കൗണ്ടിയിലെ ഇന്ത്യന്‍ ബിസിനസ് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സംഘടിപ്പിച്ചു.

അമേരിക്കയില്‍ നവംബര്‍ മാസത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നായ പെന്‍സില്‍വേനിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയും പ്രമുഖ വ്യവസായിയും നിലവില്‍ സ്റ്റേറ്റ് സെനറ്റുമായി പ്രവര്‍ത്തിച്ചു വരുന്ന സ്‌കോട്ട് വാഗനര്‍ ആണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കുമെന്നും സ്‌കൂളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പുനപരിശോധിക്കുമെന്നും അതിലുപരി കൂടുതല്‍ സ്‌കൂളുകളിലേക്ക് സുരക്ഷാ സംവിധാനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് കുട്ടികളുടെ ജീവന് ഉറപ്പു വരുത്തുമെന്നും പറയുകയുണ്ടായി. തോക്ക് നിയന്ത്രണത്തിന്റെ ഭാഗമായി തോക്കു വാങ്ങുന്ന വ്യക്തിയുടെ പൂര്‍വകാല ചരിത്രവും കൂടാതെ പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുമെന്ന് പറയുകയുണ്ടായി.

പെന്‍സില്‍വേനിയായിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ സാമ്പത്തികമായി സംസ്ഥാനത്തെ പുറകോട്ടടിച്ചെന്നും അതിലുപരിയായി സാധാരണ ജനങ്ങളുടെ മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയുണ്ടായെന്നും പറയുകയുണ്ടായി.

താന്‍ അധികാരത്തിലെത്തിയാലുടന്‍ വിവിധ നികുതി ഭാരങ്ങള്‍ ലഘുകരിക്കുകയും കൂടുതല്‍ ജോലി സാധ്യതകള്‍ പുനഃസ്ഥാപിക്കുകയും കീസ്റ്റോണ്‍ പൈപ്പ് ലൈന്‍ ഉടനടി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും പറഞ്ഞു. പെന്‍സില്‍വേനിയായിലെ പല കൗണ്ടികളിലെയും ഒരേ നികുതികള്‍ വളരെ വ്യത്യസ്തമായിട്ടാണ് പിരിക്കുന്നതെന്നും താന്‍ അധികാരത്തില്‍ എത്തിയാലുടന്‍ നികുതികള്‍ പലതും ഏകോപിപ്പിക്കുകയും അതിലൂടെ നികുതിദായകരുടെ അധിക നികുതിഭാരങ്ങള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും പറയുകയുണ്ടായി.

താന്‍ ഒരു വ്യവസായി ആണെന്നും അതിലൂടെ സാമ്പത്തിക കാര്യങ്ങളും കൂടുതല്‍ ആളുകള്‍ക്ക് ജോലി തരപ്പെടുത്താനും ഉള്ള തന്റെ പ്രത്യേക കഴിവിനെ കുറിച്ചും പറയുകയുണ്ടായി. സാമ്പത്തിക ക്രമപ്പെടുത്തലിലൂടെ ധാരാളം അനാവശ്യ നികുതി ഭാരങ്ങള്‍ കുറക്കാമെന്നും അതു ചെയ്യാത്തതുകൊണ്ടാണ് സാധാരണക്കാരുടെ മേല്‍ കൂടുതല്‍ നികുതി ഭാരങ്ങള്‍ ചുമത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.. കൂടാതെ ആരോഗ്യ മേഖലയിലെ അനാരോഗ്യ മത്സരങ്ങളിലൂടെ സാധാരണ ജനങ്ങള്‍ വലയുകയാണെന്നും തന്റെ കാലത്ത് അതിന് മാറ്റം വരുത്തുമെന്നും പറയുകയുണ്ടായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഈയടുത്ത കാലത്തായി ധാരാളം ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായിട്ട് ചേരുന്നതായും കൂടാതെ ഒട്ടനവതി പുതിയ വ്യവസായ സംരംഭങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നതായും ഫെഡറല്‍ ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുമായി തനിക്കു സാധിക്കുമെന്നും പറയുകയുണ്ടായി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവര്‍ എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെന്‍സില്‍വേനിയായിലെ യോര്‍ക്ക് എന്ന സ്ഥലത്ത് കുടുംബമായി ഭാര്യ ട്രെയിസിയും നാലു കുട്ടികളോടും ഒപ്പം താമസിച്ചു വരുന്നതായും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്