ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ട്ര​സ്റ്റി ബോ​ർ​ഡി​ൽ സ​ത്യ ന​ദ​ല്ലെ
Wednesday, October 17, 2018 10:40 PM IST
ഷി​ക്കാ​ഗോ: മൈ​ക്രോ സോ​ഫ്റ്റ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ സ​ത്യ ന​ദ​ല്ലെ ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. 1997ൽ ​ഇ​തേ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​യി​രു​ന്നു സ​ത്യ എം​ബി​എ ബി​രു​ദം നേ​ടി​യ​ത്.

ലോ​ക​ത്തി​ലെ ത​ന്നെ പ്ര​ധാ​ന ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ, യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി എ​ന്ന നി​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളേ​യും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വ​ള​ർ​ച്ച​യി​ൽ വ​ഹി​ച്ച പ്ര​ധാ​ന പ​ങ്കി​നേ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​യാ​യി നി​യ​മ​നം ന​ൽ​കി​യ​തെ​ന്നു ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ന്യു​ബെ​ർ പ​റ​ഞ്ഞു.

1992ൽ ​മൈ​ക്രോ സോ​ഫ്റ്റി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014ലാ​ണ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​ന്ത്യ​യി​ലെ ഹൈ​ദ​ര​ബാ​ദി​ൽ നി​ന്നു​ള്ള സ​ത്യ, മാം​ഗ​ളൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഇ​ല​ക്ട്രി​ക് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ​ത്. വി​സ്കോ​ണ്‍​സി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (മി​ൽ​വാ​ക്കി) നി​ന്നും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഫ്ര​ണ്ട് ഹ​ച്ചി​ൻ​സ​ണ്‍ കാ​ൻ​സ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​ർ (സി​യാ​റ്റി​ൽ) ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ