അ​നു​ഗ്ര​ഹ​മ​ഴ പെ​യ്തി​റ​ങ്ങി​യ ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ സ​ണ്‍​ഡേ സ്കൂ​ൾ ക​ലാ​മേ​ള
Wednesday, October 17, 2018 10:43 PM IST
ഷി​ക്കാ​ഗോ: എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ച​ർ​ച്ച​സ് ഇ​ൻ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന നാ​ലാ​മ​ത് ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 13നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് അ​നു​ഗ്ര​ഹ​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല​യും ആ​ത്മീ​യ​ത​യും കൈ​കോ​ർ​ക്കു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ഭാ​വി​ക്ക് അ​വ​ർ അ​റി​യാ​തെ ത​ന്നെ ജീ​വി​ത നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ഉ​ത​കു​ന്ന ഒ​രു വേ​ദി​യാ​ണെ​ന്ന് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വ് പ്ര​സ്താ​വി​ച്ചു. ഇ​തി​ലേ​ക്ക് കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രേ​യും, മാ​താ​പി​താ​ക്ക​ളേ​യും ചെ​യ​ർ​മാ​ൻ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റ​വ. ഷി​ബി വ​ർ​ഗീ​സ്, റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നാ​യി പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കാ​യി ബൈ​ബി​ൾ വേ​ഴ്സ​സ്, ബൈ​ബി​ൾ ക്വി​സ് എ​ന്നി​ങ്ങ​നെ വി​വി​ധ​യി​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ക​ണ്ണി​നും കാ​തി​നും ഇ​ന്പ​ക​ര​മാ​യി. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 2015ൽ ​ആ​രം​ഭി​ച്ച ഈ ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഭം​ഗി​യാ​യി ഓ​രോ വ​ർ​ഷ​വും മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ സം​ഘാ​ട​ക​രും ചാ​രി​താ​ർ​ത്ഥ്യ​രാ​ണെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച ഷി​ജി അ​ല​ക്സ് പ​റ​ഞ്ഞു.

വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ത് കു​റ്റ​മ​റ്റ​താ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നു അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ണ്‍ മ​ത്താ​യി പ്ര​സ്താ​വി​ച്ചു. റ​വ. ജോ​ണ്‍ മ​ത്താ​യി (പ്ര​സി​ഡ​ന്‍റ്), റ​വ.​ഫാ. ബി​ജു​മോ​ൻ ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​റ്റോ​ർ​ണി ടീ​ന തോ​മ​സ് (സെ​ക്ര​ട്ട​റി), അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഈ ​സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം