പോള്‍ ദേവസി കണ്ണമ്പുഴ ടെക്‌സസില്‍ നിര്യാതനായി
Thursday, October 18, 2018 12:13 PM IST
ടെമ്പിള്‍, ടെക്‌സസ്: തൃശൂര്‍ പുത്തന്‍ ചിറ സ്വദേശി പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി. നാട്ടില്‍ ബിസിനസുകാരനായിരുന്നു. ഭാര്യ പുഷ്പം കാരൂര്‍ അരീക്കാട് കുടുംബാംഗം.

മക്കള്‍: 2014ലെ ഫൊക്കാന മലയാളി മങ്കയും ഇപ്പോള്‍ ഫോമ മലയാളി മങ്ക റണ്ണര്‍ അപ്പും മിസിസ് ഇന്ത്യ ടെക്‌സസും കലാകാരിയുമായ പ്രീതി സജീവ്, പ്രിജോ പോള്‍ (ദൂബായ്), ഷൈന്‍ പോള്‍ (ദൂബായ്); സ്വീറ്റി പോള്‍, (ദൂബായ്) മരുമക്കള്‍: സജീവ് പൈനാടത്ത്, സൈന, ഹിമ, എഡ്വിന്‍. കൊച്ചുമക്കള്‍: ഏഞ്ചല്‍, ഗ്രേസ്, ക്ലാരിസ്, ക്രിസ്റ്റ്, ക്ലെയര്‍, കേസി.

പൊതുദര്‍ശനം: ഒക്ടോ. 20 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഒന്നുവരെ: ക്രാഫൊര്‍ഡ് ബവേഴ്‌സ് ഫ്യൂണറല്‍ ഹോം, 3220 സൗത്ത് 31 സ്റ്റ്രീറ്റ്, ടെമ്പിള്‍, ടെക്‌സസ്. സംസ്‌കാരം ഈസ്റ്റ് പുത്തഞ്ചിറ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ പിന്നീട് നടക്കും.