ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​ർ​ലി വോ​ട്ടിം​ഗ് ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ക്കും
Friday, October 19, 2018 10:02 PM IST
ഓ​സ്റ്റി​ൻ: ന​വം​ബ​ർ ആ​റി​ന് ടെ​ക്സ​സി​ൽ ന​ട​ക്കു​ന്ന യു​എ​സ് സെ​ന​റ്റ്, ഗ​വ​ർ​ണ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ർ​ലി വോ​ട്ടിം​ഗ് ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ക്കും. ന​വം​ബ​ർ ര​ണ്ടു വ​രെ​യാ​ണ് ഏ​ർ​ലി വോ​ട്ടിം​ഗി​നു​ള്ള സ​മ​യം. ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി​യി​ൽ നി​ന്നു​ള്ള ഡ്രൈ​വിം​ഗ് ലൈ​സെ​ൻ​സ്, ഇ​ല​ക്ഷ​ൻ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പേ​ഴ്സ​ണ്‍ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ കാ​ർ​ഡ്, ഹാ​ൻ​ഡ് ഗ​ണ്‍ ലൈ​സെ​ൻ​സ്, മി​ലി​ട്ട​റി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ, യു​എ​സ് പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് കൈ​വ​ശം ഉ​ണ്ടാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി ഇ​റ​ങ്ങി വോ​ട്ട​ർ റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത് അ​നു​കൂ​ല ഘ​ട​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. നാ​ൽ​പ​തു ശ​ത​മാ​ന​ത്തോ​ളം ഹി​സ്പാ​നി​ക്ക് വോ​ട്ട​ർ​മാ​രു​ള്ള ടെ​ക്സ​സി​ൽ ട്രം​പി​ന്‍റെ ഇ​മി​ഗ്രേ​ഷ​ൻ പോ​ള​സി തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ​സ് ഭ​യ​പ്പെ​ടു​ന്നു. ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് ര​ണ്ടാം ഉൗ​ഴം ല​ക്ഷ്യ​മി​ട്ട് രം​ഗ​ത്തെ​ത്തി​യ ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ടി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്.

നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന യു​എ​സ് സെ​ന​റ്റ് സീ​റ്റി​ൽ ടെ​ഡ് ക്രൂ​സി​ന്‍റെ (റി​പ്പ​ബ്ലി​ക്ക​ൻ), വി​ജ​യ​ത്തി​ന് ത​ട​യി​ടു​ന്ന​തി​ന് എ​ല്ലാ അ​ട​വും പ​യ​റ്റു​ക​യാ​ണ് ഡ​മോ​ക്രാ​റ്റു​ക​ൾ. തി​ര​ഞ്ഞെ​ടു​പ്പു ദി​ന​ങ്ങ​ൾ അ​ടു​ത്തു​വ​രും തോ​റും മ​ത്സ​ര രം​ഗം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ