ഇ​ന്ദ്രാ നൂ​യി​ക്ക് ഗെ​യിം ചെ​യ്ഞ്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്
Friday, October 19, 2018 10:04 PM IST
ന്യു​യോ​ർ​ക്ക്: പെ​പ്സി​ക്കോ ക​ന്പ​നി മു​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഇ​ന്ദ്രാ നൂ​യി​ക്ക് ഏ​ഷ്യ സൊ​സൈ​റ്റി​യു​ടെ 2018 ലെ ​ഗെ​യിം ചെ​യ്ഞ്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്. ന്യു​യോ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

പ​ന്ത്ര​ണ്ടു വ​ർ​ഷം സോ​ഫ്റ്റ് ഡ്രി​ങ്ക് ആ​ന്‍റ് സ്നാ​ക്ക് ക​ന്പ​നി ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​ന്ദ്രാ​യു​ടെ സേ​വ​ന​ങ്ങ​ളെ ക്ലി​ന്‍റ​ൻ പ്ര​ശം​സി​ച്ചു. ഇ​ന്ദ്രാ​യു​ടെ രാ​ജി ക​ന്പ​നി​ക്ക് ഒ​രു വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും ക്ലി​ന്‍റ​ൻ പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്ന വ്യാ​പാ​ര ക​രാ​ർ (ട്രാ​ൻ​സ് പ​സ​ഫി​ക്ക് പാ​ർ​ട്ട്ന​ർ ഷി​പ്പ്) ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​സാ​നി​പ്പി​ച്ച​തി​നെ ക്ലി​ന്‍റ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ചു ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ ഭാ​വി കെ​ട്ടി​യു​യ​ർ​ത്തു​ന്ന​തി​ന് ടി​പി​പി പോ​ലു​ള്ള ക​രാ​ർ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് ക്ലി​ന്‍റ​ൻ പ​റ​ഞ്ഞു.

ക​ന്പ​നി ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സി​ന് കൂ​ടു​ത​ൽ ലാ​ഭം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന​തി​ന​ല്ല സ​മൂ​ഹ​ത്തി​ന് ആ​ക​മാ​നം ഗു​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തു​ട​ർ​ന്നും ന​ട​ത്തേ​ണ്ട​തെ​ന്നും ഇ​ന്ദ്രാ പ​റ​ഞ്ഞു. ഏ​ഷ്യ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും നൂ​യി അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ