ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പുതിയ നേതൃത്വം സ്ഥാനമേറ്റു
Saturday, October 20, 2018 9:25 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2018- 20 വര്‍ഷങ്ങളിലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു.

ഒക്‌ടോബര്‍ 14-നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്‍റ്), ജോഷി വള്ളിക്കളം (സെക്രട്ടറി), ജിതേഷ് ചുങ്കത്ത് (ട്രഷറർ), ബാബു മാത്യു (വൈസ് പ്രസിഡന്‍റ്), സാബു കട്ടപ്പുറം (ജോയിന്‍റ് സെക്രട്ടറി), ഷാബു മാത്യു (ജോയിന്‍റ് ട്രഷറർ) എന്നിവരും ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ (സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി), കാല്‍വിന്‍ കലയ്ക്കല്‍ ( യൂത്ത് പ്രതിനിധി), ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് (വനിതാ പ്രതിനിധികള്‍) എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, ജസി റിന്‍സി, ജോര്‍ജ് പ്ലാമൂട്ടില്‍, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ടോബിന്‍ മാത്യു, ഫിലിപ്പ് ലൂക്കോസ്, സജി മണ്ണഞ്ചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് എന്നിവരാണ് അധികാരമേറ്റത്.


പുതിയ ഭാരവാഹികൾക്ക് പ്രസിഡന്‍റ് രഞ്ജന്‍ ഏബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജിമ്മി കണിയാലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു പാസാക്കി. ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ രണ്ടുവര്‍ഷത്തെ കണക്കു വിവരങ്ങള്‍ അവതരിപ്പിച്ചു പാസാക്കി. എക്‌സ് ഒഫീഷ്യോ ആയി നിലവിലുള്ള പ്രസിഡന്‍റ് രഞ്ജന്‍ ഏബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും തുടരും.

തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ജോസഫ് നെല്ലുവേലിയും കമ്മിറ്റിയംഗമായിരുന്ന ജോയി വാച്ചാച്ചിറയും ഇലക്ഷന്‍ സംബന്ധമായ രേഖകള്‍ സെക്രട്ടറി ജോഷി വള്ളിക്കളത്തിന് കൈമാറി. പുതിയ ഭരണസമിതിക്ക് മുൻ ഭാരവാഹികൾ ആശംസകൾ നേര്‍ന്നു. പുതുതായി സ്ഥാനമേറ്റ ഭാരവാഹികൾ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യർഥിച്ചു. പൊതുയോഗത്തില്‍ മുന്നോട്ടുവെച്ച മാറ്റങ്ങളും നിര്‍ദേശങ്ങളും പഠിച്ചതിനുശേഷം പ്രാവര്‍ത്തികമാക്കുന്നതാണെന്ന് പുതിയ ഭരണസമിതി അറിയിച്ചു. ഫിലിപ്പ് പുത്തന്‍പുരയില്‍ എല്ലാവർക്കും നന്ദി പറഞ്ഞു.