വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മിക്കുന്നു
Monday, October 22, 2018 9:17 PM IST
ന്യൂജേഴ്സി: മുല്ലപ്പെരിയാറില്‍ മഹാപ്രളയം തകര്‍ത്തെറിഞ്ഞ ജനങ്ങൾക്കു താങ്ങാകുവാന്‍ ഫൊക്കാനയും ഇ-മലയാളിയുംകൈ കോര്‍ത്ത് മാതൃക ഗ്രാമം ദത്തെടുത്തു നിര്‍മിക്കുന്നു.

പ്രളയത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ഡാമിന്റെ താഴ്‌വാരത്തുള്ള വണ്ടിപ്പെരിയാറില്‍ തകര്‍ന്നത് 450 ല്‍ അധികം വീടുകളാണ്. ഇതില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് ലഭിച്ച സ്ഥലത്തു 50 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക സമാഹരിക്കാനാണ് ഫൊക്കാനയും ഇ- മലയാളിയും കൈകോര്‍ക്കുന്നത്. ഗോ ഫണ്ടു മീ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക.

ഒരു വീടിനു ആറര ലക്ഷം രൂപ ചെലവ് വരുന്ന രണ്ടു ബെഡ് റൂമുകളുള്ളവീടുകളുടെ രൂപരേഖ തയാറാക്കി കഴിഞ്ഞു. കമ്യൂണിറ്റി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം ഉള്‍പ്പെടെ ഒരു മാതൃക വില്ലജിന്‍റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത പദ്ധതിയുടെ രൂപ രേഖ സര്‍ക്കാര്‍ തത്വത്തില്‍അംഗീകരിച്ചു. വീട് നിര്‍മിക്കാന്‍ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥലവും ലഭിച്ചു.

ഒരു ചെറിയ അസോസിയേഷനോ സ്വകാര്യ വ്യക്തിക്കോ ഓരോ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയോ വലിയ അസോസിയേഷനുകള്‍ക്കു ഒന്നിലേറെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയോ ആവാം. വികസനം എത്തിപ്പെടാത്ത ഇവിടെ ഒരു മാതൃകാ വില്ലജ് നിര്‍മിക്കുകയാണ് ബിജിമോള്‍ എംഎല്‍ എ ലക്ഷ്യമിടുന്നത്.

ആയതിനാല്‍ നിങ്ങള്‍ സി.എം.എഫ്.ആര്‍.എഫിലേക്ക്സംഭാവന ചെയ്യാന്‍ സ്വരുക്കൂട്ടിയ തുക ഫൊക്കാനയുടെ 501 സി (ടാക്സ് ഇളവ്)അനുകൂല്യമുള്ള കേരള ഫ്‌ളഡ് റീലിഫ് ഫണ്ട് വഴിഈ പദ്ധതിക്ക് പങ്കാളികളായാല്‍ നിങ്ങള്‍ക്ക് ടാക്സ് ആനുകൂല്യവും ലഭിക്കും . മാത്രമല് ലആരും സഹായിക്കാന്‍ ഇല്ലാത്ത കുറെ ഭവനരഹിതര്‍ക്കു പര്‍പ്പിടവും ലഭിക്കും.

വീടുകള്‍ നിര്‍മിക്കാനുള്ള തുക സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളെയോ സംഘടനാ നേതാക്കളെയോ വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖരെ പങ്കെടുപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കും.

ഫൊക്കാനയുടെ നേതൃത്വത്തില്‍ ഇ-മലയാളിയുമായി സഹകരിച്ചു ഇത്തരം ഒരു ബ്രുഹത്തായ പദ്ധതി ഏറ്റെടുത്തു നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു വിജയകരമായ പദ്ധതിയാക്കി മാറ്റാന്‍ ഫൊക്കാന നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്‍റ് മാധവന്‍ ബി. നായര്‍ പറഞ്ഞു. കേരളത്തിലെ പുനര്‍ നിര്‍മ്മാണത്തിനു പങ്കാളികളാവാന്‍ ഫൊക്കാനയ്ക്കു ഇതിലും നല്ല മറ്റൊരു പദ്ധതിയില്ലെന്നും ഭവന രഹിതരായ തോട്ടം തൊഴിലകള്‍ക്കു ധാര്‍മിക പിന്തുണ നല്‍കേണ്ടത് ഫൊക്കാനയുടെ കടമയാണെന്നും ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് പറഞ്ഞു. പ്രളയ ദുരിതത്തിലെ ഇരയായവര്‍ക്കു ഫൊക്കാനക്കു നല്‍കാവുന്ന ഏറ്റവും വലിയ കൈത്താങ്ങ് ആയിരിക്കും പദ്ധതിയെന്ന് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് പറഞ്ഞു.

ഫൊക്കാനയുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിക്ക് അമേരിക്കന്‍ മലയാളികളുടെ പിന്തുണ ഉറപ്പായിരിക്കുമെന്നു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ ഫൊക്കാന നടത്തുന്ന പദ്ധതി ഫൊക്കാനയുടെ കേരളത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് വൈസ് പ്രസിഡന്‍റ് എബ്രഹാം കളത്തില്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഈ സ്വപ്ന പദ്ധതിക്ക് എല്ലാ അമേരിക്കന്‍ മലയാളികളും സംഘടനകളും പിന്തുണ നല്‍കണമെന്ന് അസോസിയേറ്റ് സെക്രട്ടറി ഡോ. സുജ ജോസ് അഭ്യര്‍ഥിച്ചു. കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ള ഫൊക്കാന പദ്ധതിയിലൂടെ ഒരു പടികൂടി മുന്നേറിയതായി അസോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഭവന രഹിതര്‍ക്കു എന്നും ആശ്വാസമേകിയിട്ടുള്ള ഫൊക്കാനക്ക് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലൈസി അലക്‌സ് പ്രത്യാശ പ്രകടിപ്പിച്ചു. ഫാക്കാന നേതൃത്വം കൊടുക്കുന്ന ഈ പദ്ധതിക്കായി എല്ലാ മലയാളികളും അല്‍മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഫൊക്കാനഅഡിഷണല്‍ അസോസിയേറ്റ്സെക്രട്ടറി വിജി നായര്‍,അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ഫൊക്കാനയുടെ ഈ വലിയ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ നല്ലവരായ അമേരിക്കന്‍ മലയാളികളുടെ പിന്തുണ കൂടിയേ മതിയാകുവെന്നു ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പള്ളിലും ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസുംപറഞ്ഞു.

മുല്ലപ്പെരിയാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നം നമ്മുടെ സ്വന്തം ദുരന്തമായി കാണണമെന്നും അതിനായി എല്ലാ സംഘടനകളും കൈകോര്‍ക്കണമെന്നും ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ഫൊക്കാന മുന്‍ പ്രസിഡന്‍റ് ജോണ്‍ പി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍, സീനിയര്‍ നേതാവ് ടി. എസ് ചാക്കോ, ബി.ഒ ടി. സെക്രട്ടറി വിനോദ് കെയാര്‍ക്കേ, മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും നാഷണല്‍ കമ്മിറ്റി അംഗവുമായ ജോയി ഇട്ടന്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്തുടങ്ങിയ എല്ലാ മുതിര്‍ന്ന നേതാക്കന്‍മാരും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ഫ്രാന്‍സിസ് തടത്തില്‍