വൈക്കം വിജയലക്ഷ്മിക്ക് ആശംസകളുമായി ഫൊക്കാന
Tuesday, October 23, 2018 7:35 PM IST
വൈക്കം: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഫൊക്കാന വിവാഹാശംസകൾ നേർന്നു. ഒക്ടോബർ 22 ന് വൈക്കത്തെ മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. കലാകാരനും പാലാ സ്വദേശിയുമായ അനൂപ് ആണ് വരൻ.

ഫൊക്കാന പ്രസിഡന്‍റ് മാധവൻ നായർ വിവാഹത്തിന് പ്രധാന അതിഥിയായിരുന്നു. മുൻ പ്രസിഡന്‍റ് ജി.കെ. പിള്ള, റീജണൽ വൈസ് പ്രസിഡന്‍റ് രഞ്ജിത് നായർ, സാമൂഹ്യ പ്രവർത്തക പൊന്നു പിള്ള എന്നിവർ വിവാഹ ചടങ്ങുകളിൽ പങ്കടുത്തു. വിജയ ലക്ഷ്മി ഫൊക്കാന യുടെ വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.