നിന്‍പാ നഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു
Wednesday, November 7, 2018 8:13 PM IST
ന്യൂയോര്‍ക്ക്: നാഷണല്‍ നഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ചകചജഅഅ) , കോണ്‍ഗേഴ്‌സിലുള്ള സാഫ്രോണ്‍ റസ്റ്ററന്‍റിൽ നവംബര്‍ 10ന് (ശനി) നഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു.

മറ്റു സംഘടനകളോടൊത്തു പ്രവര്‍ത്തിക്കുന്ന ഈ അസോസിയേഷന്‍ നഴ്‌സ് പ്രാക്റ്റീഷണര്‍മാരുടെ പ്രഫഷണല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, നഴ്‌സ്മാരെ നഴ്‌സ് പ്രാക്റ്റീഷനര്‍ മാരാകാന്‍ സഹായിക്കുക, നഴ്‌സ് പ്രാക്റ്റീഷനര്‍, ഡോക്‌ടേഴ്‌സ് ഓഫ് നഴ്‌സിംഗ് എന്നീ ബിരുദങ്ങള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെന്‍ററിനെയും, പ്രസെപ്റ്റര്‍സിനെയും നല്‍കുക എന്നീ ലഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് പത്തില്‍പ്പരം സ്‌റ്റേറ്റുകളില്‍ അംഗങ്ങള്‍ ഉണ്ട്.

രാവിലെ 11 ന് വാർഷിക പൊതുയോഗത്തോടുകൂടി തുടങ്ങുന്ന ആഘോഷത്തില്‍ ഡോ. സായികുമാര്‍ Phd. "Hyperkalema" എന്ന വിഷയത്തില്‍ ക്ലാസുകള്‍ അവതരിപ്പിക്കും. റോബര്‍ട്ട് പിറ്റ്‌കോഫ്‌സ്കി (Attorney at law) നഴ്‌സ് പ്രാക്റ്റീഷനര്‍ മാര്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേപ്പറ്റിയും യോഗത്തില്‍ സംസാരിക്കും. നഴ്‌സിംഗ് രംഗത്തെ ലീഡേഴ്‌സിനൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും. എന്‍പി,ഡി എന്‍പി ബിരുദങ്ങള്‍ നേടിയവരെയും പത്തു വര്ഷത്തിനുമുകളില്‍ നഴ്‌സ് പ്രാക്റ്റീഷണര്‍മാരായി സേവനമനുഷ്ഠിച്ചവരേയും ചടങ്ങിൽ അനുമോദിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം