പി.സി. ജോർജിന്‍റെ സംസ്കാരം നവംബർ 10 ന്
Wednesday, November 7, 2018 9:02 PM IST
കോറൽ സ്പ്രിംഗ്സ്: കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തൻവീട്ടിൽ പരേതനായ ജി. ചാക്കോച്ചന്‍റെ മകനും സുവിശേഷകനുമായ പി.സി. ജോർജ് (71 ) ഫ്ലോറിഡയിൽ നിര്യാതനായി.
സംസ്കാരം നവംബർ 10 നു (ശനി) സെന്‍റ് ജോൺസ് സിഎസ്ഐ ദേവാലയത്തിൽ (St. Mary Magdalane Episcopal Church, 1400, Riverside Dr, Coral Springs, FL 33071) രാവിലെ 9.30 മുതൽ 12.30 വരെ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഫോറസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ.

ഭാര്യ: ജോളി ജോർജ്. ചാത്തന്നൂർ തോട്ടത്തിൽ കുടുംബാംഗം. മക്കൾ : ജിം ജോർജ്, ജെൻസി ജോർജ്, ജാക്‌സൺ ജോർജ്, സ്റ്റാൻലി ജോർജ് (എല്ലാവരും ഫ്ലോറിഡ). മരുമക്കൾ: ജിജി, ജിം, സ്നേഹ.

കഴിഞ്ഞ 51 വർഷങ്ങളായി സുവിശേഷ വേലയിൽ വ്യാപൃതനായിരുന്ന ജോർജ് വിശ്വവാണി, ഫീബാ റേഡിയോ, വോയ്‌സ് ഓഫ് ലവ് തുടങ്ങിയ സുവിശേഷ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. ഗോസ്പൽ ഫോർ ഓൾ നേഷൻസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്‍റായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന കൺവൻഷൻ പ്രസംഗകനും നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവുമാണ്.

വിവരങ്ങൾക്ക്: ജാക്‌സൺ 954 643 4315.

റിപ്പോർട്ട്: ജീമോൻ റാന്നി