മാര്‍വ് എഡിന്‍ബര്‍ഗില്‍ കേരളപ്പിറവി ആഘോഷിച്ചു
Sunday, November 11, 2018 2:11 PM IST
ഹൂസ്റ്റണ്‍: കേരളാ അസോസിയേഷന്‍ റിയോ ഗ്രാന്‍ഡെ വല്ലേയുടെ (മാര്‍വ്) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷം നവംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈകുന്നേരം ആറിനു എഡിന്‍ബര്‍ഗ് സിറ്റി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുകയുണ്ടായി.

മാര്‍വ് പ്രസിഡന്റ് ജോസഫ് ബിജു യോഗത്തില്‍ അധ്യക്ഷനായിരുന്നു. ആന്റണി മാത്യു സ്വാഗതം പറഞ്ഞു. ഫാ. വില്‍സണ്‍ കണ്ടങ്കരി, പണ്ഡിറ്റ് കല്യാണ്‍ജി, ജോസഫ് ബിജു, മാര്‍വ് മുന്‍ പ്രസിഡന്റുമാരായ ജേസണ്‍ വേണാട്ട്, ഹരി നമ്പൂതിരി, ഡോ. മാണി സ്‌കറിയ, ശ്രീനി സെബാസ്റ്റ്യന്‍, ആന്റണി മാത്യു എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. മാര്‍വ് പ്രസിഡന്റ് ജോസഫ് ബിജു യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.

2018-ലെ കര്‍ഷകശ്രീ, ലിറ്റററി കോമ്പറ്റീഷന്‍ വിജയികള്‍, പായസമേള വിജയികള്‍, ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സ് എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമൂഹഗാനങ്ങള്‍, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ബാബു കണ്ടോത് സംവിധാനം ചെയ്ത 'അച്ഛന്‍ ഉണരാത്തതെന്തേ' എന്ന നാടകവും ചടങ്ങിനു കൊഴുപ്പേകി. മാര്‍വ് സെക്രട്ടറി ഏബ്രഹാം മാര്‍ക്കോസ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍