ശ​ത്രു​താ മ​നോ​ഭാ​വം വ​ച്ചു​പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ ശാ​പം: സ​തീ​ഷ് ബാ​ബു
Monday, November 12, 2018 10:41 PM IST
ഡാ​ള​സ്: ശ​ത്രു​താ​മ​നോ​ഭാ​വം വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ ആ​രാ​ണെ​ങ്കി​ലും അ​വ​രു​ടെ ഹൃ​ദ​യ​ന്ത​ർ​ഭാ​ഗ​ത്തു നി​ന്നും ഉ​യ​രു​ന്ന ഭാ​ഷാ പ്ര​യോ​ഗം വി​ക​ല​മാ​യി​രി​ക്കു​മെ​ന്നും അ​ത് ഭാ​ഷാ സാ​ഹി​ത്യ​ത്വ​ത്തി​നും സ​മൂ​ഹ​ത്തി​നും ഒ​രേ പോ​ലെ ശാ​പ​മാ​യി മാ​റു​മെ​ന്നും സ​മൂ​ഹ​ത്തി​ന് ശാ​പ​മാ​യി മാ​റു​മെ​ന്ന് സാ​ഹി​ത്യ​ക്കാ​ര​നും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കി​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഗാ​ർ​ല​ന്‍റി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ച ന​വ​കേ​ര​ളം- ഭാ​ഷ​യും സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ നാ​ളു​ക​ളി​ൽ കേ​ര​ള ജ​ന​ത പ്ര​ക​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും പ്ര​ക​ടി​പ്പി​ച്ചാ​ൽ പ്ര​ശ്ന​ത്തെ വി​ജ​യ​ര​മാ​യി ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്ന് സ​തീ​ഷ് ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വ​ത​ന്ത്ര​മാ​യി ആ​ശ​യ പ്ര​ച​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​ന് ഒ​രു വി​ഭാ​ഗം ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​വാ​സി സാ​ഹി​ത്യ​ക്കാ​ര​നാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി പ​റ​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മ​ല​യാ​ള ഭാ​ഷ​യു​ടെ മ​ര​ണ​മ​ണി മു​ഴ​ങ്ങി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ല​യാ​ള ഭാ​ഷ പ്ര​വാ​സ​മ​ണ്ണി​ൽ നി​ന്നും അ​പ്ര​തി​ക്ഷ​മാ​കു​മെ​ന്നും ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ് ഓ​ച്ചാ​ലി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന സ​തീ​ഷ് ബാ​ബു​വി​നെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് കൊ​ടു​വ​ത്ത് സ​ദ​സി​ന് പ​ര​ചി​യ​പ്പെ​ടു​ത്തി. സി​ജു വി. ​ജോ​ർ​ജ്, അ​നു​പ സാം, ​ഫ്രാ​ൻ​സി​സ് മാ​സ്റ്റ​ർ, സാ​റാ ടീ​ച്ച​ർ, വ​ർ​ഗീ​സ്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കു​ന്നേ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​ദീ​പ് നം​ഗ​നൂ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ന​ശ്വ​ർ മാ​ന്പി​ളി കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ