കാ​ർ​ഡി​ന​ൽ വി​ത​യ​ത്തി​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 24ന്
Monday, November 12, 2018 10:48 PM IST
ഫി​ല​ഡ​ൽ​ഫി​യ: എ​സ്എം​സി​സി ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​ർ​ഡി​ന​ൽ വി​ത​യ​ത്തി​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 24 ശ​നി​യാ​ഴ്ച 8 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ഫി​ല​ഡ​ൽ​ഫി​യ നോ​ർ​ത്തീ​സ്റ്റ് റാ​ക്ക​റ്റ് ക്ല​ബി​ന്‍റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ൽ ന​ട​ക്കും.

അ​മേ​രി​ക്ക​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ത്മാ​യ സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) വ​ള​ർ​ച്ച​ക്ക് ദേ​ശീ​യ​ത​ല​ത്തി​ലും രൂ​പ​താ​ത​ല​ത്തി​ലും വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽæ​ക​യും അ​തി​ന്‍റെ പ്ര​ഥ​മ ഗ്രാ​ന്‍റ്പേ​ട്ര​ൻ സ്ഥാ​നം ഏ​റെ​ക്കാ​ലം വ​ഹിç​ക​യും ചെ​യ്ത സീ​റോ​മ​ല​ബാ​ർ​സ​ഭാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പും അ​ത്യു​ന്ന​ത ക​ർ​ദ്ദി​നാ​ളു​മാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന ആ​റാ​മ​ത് ദേ​ശീ​യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​ണി​ത്.

1999 മു​ത​ൽ 2011 വ​രെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യി​രു​ന്ന ക​ർ​ദ്ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം എ​സ്എം​സി​സി ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ ദേ​ശീ​യ​ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൽ​സ​ര​ത്തി​നു അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നാ​യി ആ​റി​ല​ധി​കം ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു.

എ​സ് എം ​സി സി ​ചാ​പ്റ്റ​ർ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ലേ ​ഓ​ഫ് മ​ൽ​സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​നു ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ക​ർ​ദ്ദി​നാ​ൾ വി​ത​യ​ത്തി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണ​ർ അ​പ് ടീ​മി​നു എ​സ്എം​സി​സി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും.

ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എം​സി​സി ഭാ​ര​വാ​ഹി​ക​ളെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും സ്പോ​ർ​ട്സ് സം​ഘാ​ട​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ക​മ്മി​റ്റി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് തോ​മ​സ്, ഷാ​ജി മി​റ്റ​ത്താ​നി, മോ​ഡി ജേ​ക്ക​ബ്, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, മ​രി​യ​ൻ മ​ദേ​ഴ്സ്, സീ​റോ​മ​ല​ബാ​ർ യൂ​ത്ത് എ​ന്നി​വ​രും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ