ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് ഫോ​മ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി
Monday, November 12, 2018 10:49 PM IST
ന്യൂ​യോ​ർ​ക്ക്: നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും ചാ​രി​റ്റി രം​ഗ​ത്തെ ഉൗ​ർ​ജ​സ്വ​ല​ത​യും കൈ​മു​ത​ലാ​യു​ള്ള ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് 2020ൽ ​ന​ട​ത്ത​പ്പെ​ടു​ന്ന ഫോ​മ നാ​ഷ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ആ​രം​ഭം മു​ത​ൽ ഫോ​മ​യോ​ടൊ​പ്പം സ​ജീ​വ​മാ​യ രാ​ജു ഫി​ലി​പ്പ് ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​റി ബോ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി മു​ത​ലാ​യ ചു​മ​ത​ല​ക​ളി​ൽ അ​താ​ത് വ​ർ​ഷ​ങ്ങ​ളി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ടൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ഫോ​മ​യു​ടെ ഉ​ന്ന​മ​ത്തി​നാ​യി യ​ത്നി​ച്ചി​ട്ടു​ള്ള ക്യാ​പ്റ്റ​ൻ രാ​ജു പൂ​ർ​ണ​സ​മ​യ പ്ര​വ​ർ​ത്ത​ന​വും സേ​വ​ന​വു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

കോ​ട്ട​യം വാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജു ഫി​ലി​പ്പ് 49 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റി​ൽ സ്ഥി​ര​ത​മാ​സ​മാ​ക്കി​യ വ്യ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യ സി​എം​എ​സ് കോ​ള​ജി​ൽ നി​ന്ന് ബി.​എ ബി​രു​ദ​വും, ച​ങ്ങ​നാ​ശേ​രി എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ നി​ന്ന് എം.​എ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി​വ​ര​വേ 1979ലാ​ണ് ഇ​മി​ഗ്ര​ന്‍റാ​യി കു​ടും​ബ​സ​മേ​തം അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്. മ​ൻ​ഹാ​ട്ട​നി​ലെ ചേ​സ് മ​ൻ​ഹാ​ട്ട​ൻ ബാ​ങ്ക് മാ​നേ​ജ​രാ​യി പ​ത്തു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. ജോ​ലി​യും കു​ടും​ബ ചു​മ​ത​ല​ക​ളും ഒ​പ്പം ആ​ദ്ധ്യാ​ത്മി​ക രം​ഗ​ത്തും സം​ഘ​ട​നാ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. 1979ൽ ​സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നും ഇ​ത​ര ഇ​ന്ത്യ​ൻ സം​സ്ഥാ​ന സ​മൂ​ഹ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റ് രൂ​പീ​ക​ര​ണ​ത്തി​ലും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. ഇ​രു​പ​ത് വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം ന്യൂ​യോ​ർ​ക്ക് സി​റ്റി ക​റ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ക്യാ​പ്റ്റ​ൻ റാ​ങ്കോ​ടെ 2009ൽ ​വി​ര​മി​ക്കു​ന്പോ​ൾ വെ​സ്റ്റ് ചെ​സ്റ്റ​റി​ലും സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റി​ലും ഓ​ഫീ​സു​ക​ളു​ള്ള ഓ​ൾ സ്റ്റാ​ർ റി​യാ​ലി​റ്റി​യു​ടെ സി​ഇ​ഒ ആ​യി​രു​ന്നു ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ്.

ഉൗ​ർ​ജ്ജ​സ്വ​ല​മാ​യി ഫോ​മ​യെ സേ​വി​ക്കു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യം. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഫോ​മ​യെ ഉ​യ​ര​ത്തി​ലെ​ത്തി​ക്കാ​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു. ഈ ​ഉ​ദ്യ​മ​ത്തി​ൽ ഏ​വ​രു​ടേ​യും നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും ഉ​ണ്ടാ​വ​ണ​മെ​ന്ന് ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് അ​ഭ്യ​ർ​ത്ഥി​ച്ചു[email protected], Cell- (917) 854 3818.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം