അ​ലി​ഗ​ർ അ​ലു​മി​നി ഹൂ​സ്റ്റ​ണ്‍ മു​ഷൈ​റ ന​വം​ബ​ർ 18 ന്
Tuesday, November 13, 2018 9:07 PM IST
ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​ലി​ഗ​ർ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ മു​ഷൈ​റ സം​ഘ​ടി​പ്പി​ക്കു​ന്നു.

ന​വം​ബ​ർ 18ന് ​സ്റ്റാ​ഫോ​ർ​ഡ് ഓ​ൾ​ഡ് സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 10 വ​രെ​യാ​ണ് പ​രി​പാ​ടി. സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന അ​ലി​ഗ​ർ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സ് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പെ​ർ​വേ​യ്സ് ബാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​ലി​ഗ മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ഏ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ