പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്ട്സ് കൈ​മാ​റി
Wednesday, November 14, 2018 9:56 PM IST
ന്യു​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ഭ​വ​നം ന​ഷ്ട​മാ​യ​വ​ർ​ക്കാ​യി നി​ർ​മ്മി​ച്ച ആ​ദ്യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം കേ​ര​ള​പി​റ​വി ദി​ന​ത്തി​ൽ ന​ട​ന്നു. ന്യു​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സാ​ണ് ഭ​വ​നം പ​ണി​ക​ഴി​പ്പി​ച്ച് ന​ൽ​കി​യ​ത്. ഭ​വ​നം പൂ​ർ​ണ്ണ​മാ​യി പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു പോ​യ കോ​ഴ​ഞ്ചേ​രി ആ​റന്മു​ള പ​ഞ്ചാ​യ​ത്തി​ലെ മ​ധു-​സു​ജ ദ​ന്പ​തി​ക​ൾ​ക്കാ​ണ് സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ മ​നോ​ഹ​ര​മാ​യ ഭ​വ​നം നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്.

ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന ക​ർ​മ്മം പ​ത്ത​നം​തി​ട്ട എം​പി ആ​ന്േ‍​റാ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ലി സാ​ബ്രി​ൻ (ജി​ല്ലാ യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ, ഗ​വ. ഓ​ഫ് ഇ​ൻ​ഡ്യ), വി​നീ​ത അ​നി​ൽ (പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം), സ​ജി തോ​മ​സ് (സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്ട്സ്, കേ​ര​ളാ കോ​ർ​ഡി​നേ​റ്റ​ർ), ആ​റ·ു​ള പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്ട്സി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​ഭ​വ​നം സാ​ക്ഷാ​ൽ​ക്ക​രി​ക്കു​വാ​ൻ ഇ​ട​യാ​യ​ത്. സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്ട്സ് കേ​ര​ളാ കോ​ർ​ഡി​നേ​റ്റ​ർ സ​ജി തോ​മ​സ് ഭ​വ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഭ​വ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ പ്ര​യ​ത്നി​ക്കു​ക​യും ചെ​യ്തു. സ​ഹൃ​ദ​യ​യു​ടെ ഈ ​ഉ​ദ്യ​മ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യും അ​ല്ലാ​തെ​യും സ​ഹാ​യി​ച്ച എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും അ​ഭ്യൂ​ദ​യ കാം​ക്ഷി​ക​ളോ​ടും ചെ​യ​ർ​മാ​ൻ ലാ​ജി തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ബെ​ന്നി പ​രി​മ​ണം