വൈ​റ്റ് ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു
Wednesday, November 14, 2018 10:00 PM IST
വാ​ഷിം​ഗ്ട​ണ്‍: ദീ​പാ​വ​ലി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​വം​ബ​ർ 13ന് ​വൈ​റ്റ് ഹൗ​സ് റൂ​സ് വെ​ൽ​റ്റ് റൂ​മി​ൽ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​സി​ഡ​ന്‍റ് ട്രം​പ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ജി​ത് പൈ, ​ഡ​പ്യൂ​ട്ടി പ്ര​സ് സെ​ക്ര​ട്ട​റി രാ​ജ ഷാ, ​ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ന​വ​തേ​ജ് സ​ര​ണ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നാം ​ഇ​വി​ടെ കൂ​ടി​യി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലും ലോ​ക​മെ​ന്പാ​ടും ബു​ദ്ധി​സ്റ്റു​ക​ളും സി​ക്ക്, ജ​യ്ൻ മ​ത​വി​ഭാ​ഗ​ങ്ങ​ളും പ്ര​ത്യേ​ക ഒ​ഴി​വു​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണെ​ന്ന് എ​ഴു​തി ത​യാ​റാ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ നി​ന്നും ഹി​ന്ദു​ക്ക​ളു​ടെ പേ​ർ വി​ട്ടു ക​ള​ഞ്ഞ​ത് പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

പ്ര​സ്താ​വ​ന​യി​ൽ തെ​റ്റു ബോ​ധ്യ​മാ​യ ഉ​ട​നെ ഹി​ന്ദു ഫെ​സ്റ്റി​വ​ൽ എ​ന്നു ചേ​ർ​ത്ത് ട്വി​റ്റ​റി​ൽ സ​ന്ദേ​ശ​മി​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ശ​മ​ന​മു​ണ്ടാ​യ​ത്. അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വെ​ളി​ച്ച​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ് ദീ​പാ​വ​ലി. ഒ​രു ബി​ല്യ​ണ്‍ ജ​ന​ങ്ങ​ളാ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ