നി​ൻ​പാ ന​ഴ്സ​സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് വാ​രം ആ​ഘോ​ഷി​ച്ചു
Thursday, November 15, 2018 9:14 PM IST
ന്യൂ​യോ​ർ​ക്ക്: നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ന​ഴ്സ​സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക (നി​ൻ​പാ) എ​ൻ.​പി വാ​രം കോ​ങ്കേ​ഴ്സി​ലു​ള്ള സ​ഫ്റോ​ണ്‍ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു ന​വം​ബ​ർ പ​ത്തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ബ​യോ ഫാ​ർ​മ​സ്യു​ട്ടി​ക്ക​ൽ ക​ന്പ​നി മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സാ​യ് അ​യ്യ​ർ ര​ക്ത​ത്തി​ൽ പൊ​ട്ടാ​സി​യം കൂ​ടി ഹ്രു​ദ്രോ​ഗ​ത്തി​നും മ​റ്റും കാ​ര​ണ​മാ​കു​ന്ന ഹൈ​പ്പ​ർ​ക​ലാ​മി​യ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന പ്ര​സ​ന്‍റേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

ആ​ബി​ഗേ​ൽ കോ​ശി​യു​ടെ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. ര​ണ്ടു വ​ർ​ഷ​ത്തെ നി​ൻ​പാ​യു​ടെ നേ​ട്ട​ങ്ങ​ളേ​യും സേ​വ​ന​ങ്ങ​ളേ​യും കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി പോ​ൾ ഡി​വി​പി,എം​എ​സ്എ​ൻ, എം​പി​എ​ച്ച് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഡേ​വി​ഡ് കാ​ർ​ലൂ​ച്ചി എ​ൻ​പി​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും പ്ര​ത്യേ​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഡോ. ​സ്റ്റീ​ഫ​ൻ ഫെ​റേ​റാ ഡിഎൻപി, എഫ്എൻപി, എഫ്എഎഎൻപി (എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, ദി. ​എ​ൻ.​പി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ്) എ​ൻ.​പി​മാ​ർ​ക്ക് നേ​തൃ​ത​ല​ത്തി​ലു​ള്ള അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. നൈ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​വി​മ​ല ജോ​ർ​ജ് ഡിഎൻപി, എംഎ, എംഎസ്എൻ യോ​ഗ​യി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യം എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നു വി​ശ​ദീ​ക​രി​ച്ചു.

എ​ൻ.​പി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ ലീ​ഗ​ൽ അ​ഡ്വൈ​സ​റാ​യ റോ​ബ​ർ​ട്ട് ഇ​സെ​ഡ് പി​റ്റ്സ്കോ​ക്കി എ​ൻ.​പി​മാ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​ശ​ദീ​ക​രി​ച്ചു.

ഡി​എ​ൻ​പി, എ​ഫ്എ​ൻ​പി ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് നി​ൻ​പാ​യു​ടെ​യും, കൗ​ണ്ടി ലെ​ജി​സ്ലേ​ച്ച​റി​ന്േ‍​റ​യും, സെ​ന​റ്റ​ർ ഡേ​വി​ഡ് കാ​ർ​ലൂ​ച്ചി​യു​ടേ​യും അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. പ​ത്ത്, പ​തി​ന​ഞ്ച്, ഇ​രു​പ​ത് വ​ർ​ഷം എ​ൻ​പി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​ർ​ക്കും പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.

ക്ലാ​ർ​ക്സ് ടൗ​ണ്‍ കൗ​ണ്‍​സി​ല​ർ പാ​ട്രി​ക് ക​രോ​ൾ, ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​മാ​രാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി,. സെ​ക്ര​ട്ട​റി ലീ​ജോ ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.