കെ​വി​ൻ മെ​ക്കാ​ർ​ത്തി യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ്
Thursday, November 15, 2018 9:22 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​തി​നി​ധി സ​ഭ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യി ക​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നു​ള്ള കെ​വി​ൻ മെ​ക്കാ​ർ​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ന​വം​ബ​ർ 14നു ​ന​ട​ന്ന പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​സ​ർ​വേ​റ്റീ​വ് ജിം ​ജോ​ർ​ഡാ​നെ 116 വോ​ട്ടു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് കെ​വി​ൻ മെ​ക്കാ​ർ​ത്തി വി​ജ​യി​ച്ച​ത്. 159 വോ​ട്ടു​ക​ൾ കെ​വി​നു ല​ഭി​ച്ച​പ്പോ​ൾ 43 വോ​ട്ടു​ക​ൾ കൊ​ണ്ട് ജോ​ർ​ഡാ​ന് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

ന്യൂ​ന​പ​ക്ഷ വി​പ്പാ​യി കോ​ണ്‍​ഗ്ര​സ് അം​ഗം സ്റ്റീ​വ് സ്കാ​ലി​സി​നേ​യും റി​പ്പ​ബ്ലി​ക്ക​ൻ കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​വു​മ​ണാ​യി ലി​സ് ചെ​നി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. മെ​ക്കാ​ർ​ത്തി​യു​ടെ ത​ട്ട​ക​മാ​യ ക​ലി​ഫോ​ർ​ണി​യ​യി​ലെ നി​ര​വ​ധി സീ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ​സി​ൽ നി​ന്നും ഡ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

യു​എ​സ് ഹൗ​സ് ആം​ഡ് സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ക്ക് കോ​ണ്‍​ബെ​റി (ടെ​ക്സ​സ്)​യാ​ണ് മെ​ക്കാ​ർ​ത്തി​യു​ടെ പേ​ർ നി​ർ​ദേ​ശി​ച്ച​ത്. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​എ​സ് ഹൗ​സി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം നേ​ടി കൊ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മെ​ക്കാ​ർ​ത്തി ഉ​റ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ