കലിഫോർണിയ കാട്ടുതീ: മരണം 66 കടന്നു, കാ​​​ണാ​​​യാ​​​ത​​​വ​​​രു​​​ടെ എ​​​ണ്ണം 631
Friday, November 16, 2018 11:53 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​രാ​​ഴ്ച​​യാ​​യി പ​​ട​​രു​​ന്ന കാ​​​ട്ടു​​​തീ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 66 ആ​​​യി ഉ​​​യ​​​ർ​​​ന്നു. കാ​​​ണാ​​​യാ​​​ത​​​വ​​​രു​​​ടെ എ​​​ണ്ണം 631 ​ആ​​​യി ഉ​​യ​​ർ​​ന്നു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ട്.

വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ വ​​ൻ​​നാ​​ശം വി​​ത​​ച്ച കാ​​ന്പ് ഫ​​യ​​റി​​ലാ​​ണ് 63 പേ​​ർ മ​​രി​​ച്ച​​ത്. തെ​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ ലോ​​സ് ആ​​ഞ്ച​​ല​​സി​​നു സ​​മീ​​പം പ​​ട​​ർ​​ന്നു പി​​ടി​​ച്ച തീ​​യി​​ൽ മൂ​​ന്നു​​പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. കാ​​ന്പ് ഫ​​യ​​റി​​ൽ ക​​ത്തി​​ന​​ശി​​ച്ച പാ​​ര​​ഡൈ​​സ് പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്ന​​ലെ ഏ​​​ഴു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്ത​​തെ​​ന്ന് ബു​​​ട്ടെ കൗ​​​ണ്ടി ഷ​​​രീ​​​ഫ് കോ​​​റി ഹോ​​​ണി​​​യ അ​​​റി​​​യി​​​ച്ചു. ഇ​​വി​​ടെ തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ട​​​ക്കും തെ​​​ക്കു​​​മാ​​​യി മൂ​​​ന്നി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ​​​സ​​​മ​​​യം കാ​​​ട്ടു​​​തീ പ​​​ട​​​ർ​​​ന്ന​​​ത്. ഇ​​​തി​​​ൽ വ​​​ട​​​ക്കു​​​ണ്ടാ​​​യ കാ​​​ന്പ് ഫ​​​യ​​​ർ എ​​​ന്ന കാ​​​ട്ടു​​​തീ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​ട്ടു​​​തീ ആ​​​യി​​​രു​​​ന്നു. പാ​​​ര​​​ഡൈ​​​സ് ന​​​ഗ​​​ര​​​മ​​​ട​​​ക്കം വി​​​ഴു​​​ങ്ങി​​​യ ഈ ​​​കാ​​​ട്ടു​​​തീ​ അ​​ണ​​യ്ക്കാ​​ൻ അ​​യ്യാ​​യി​​ര​​ത്തോ​​ളം അ​​ഗ്നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ൾ തീ​​വ്ര​​ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്. ഭ​​​വ​​​ന​​​ങ്ങ​​​ള​​​ട​​​ക്കം എ​​​ണ്ണാ​​​യി​​​രം കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​ച്ചു. മാ​​ലി​​ബു​​വി​​ൽ ഹോ​​ളി​​വു​​ഡ് പ്ര​​മു​​ഖ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്കും കാ​​ട്ടു​​തീ​​യി​​ൽ നാ​​ശം സം​​ഭ​​വി​​ച്ചു.