ആ​സി​യ ബീ​ബി​ക്ക് യു​എ​സി​ൽ രാ​ഷ്ട്രീ​യാ​ഭ​യം ന​ൽ​ക​ണ​മെ​ന്ന് കെ​ന്‍റ​ക്കി സെ​ന​റ്റ​ർ
Monday, November 19, 2018 8:52 PM IST
കെ​ന്‍റ​ക്കി: ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കികയറിനു വി​ധി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​സി​യ ബീ​ബി​യെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ട്ട​യ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഇ​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​സി​ൽ ഇ​വ​ർ​ക്ക് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​ക​ണ​മെ​ന്നു കെ​ന്‍റു​ക്കി​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ റാ​ന്‍റ് പോ​ൾ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

എ​ട്ടു​വ​ർ​ഷം മു​ൻ​പ് അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ടു വ​ധ​ശി​ക്ഷ​യും കാ​ത്തു ക​ഴി​ഞ്ഞി​രു​ന്ന ആ​സി​യാ​യെ (53) സു​പ്രീം കോ​ട​തി​യാ​ണ് വി​ട്ട​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ന​വം​ബ​ർ 7ന് ​ഇ​വ​ർ സ്വ​ത​ന്ത്ര​യാ​ക്ക​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നി​ൽ ഇ​വ​രു​ടെ ജീ​വ​നു ഭീ​ഷി​ണി​യു​ള്ള​താ​യി ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന് ട്രം​പി​ന​യ​ച്ച ക​ത്തി​ൽ പോ​ൾ പ​റ​ഞ്ഞു. ആ​സി​യാ​യു​ടെ മ​ര​ണ ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി താ​ൻ വാ​ദി​ച്ചി​രു​ന്നു​വെ​ന്നും പോ​ൾ പ​റ​ഞ്ഞു.

എ​ട്ടു വ​ർ​ഷ​ക്കാ​ലം ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ഇ​വ​രെ​യും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നും, യു​എ​സി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള ചെ​ല​വു​ക​ൾ​ക്കു ഫ​ണ്ട് രൂ​പീ​ക​രി​ക്കു​വാ​ൻ മ​ത​നേ​താ​ക്കന്മാരോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ൾ പ​റ​ഞ്ഞു. അ​ഞ്ചു കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് ആ​സി​യ ബീ​ബി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ