എം. വി.വര്‍ഗീസ് ഹൂസ്റ്റനില്‍ നിര്യാതനായി
Tuesday, November 20, 2018 3:13 PM IST
ഹൂസ്റ്റണ്‍: നവംബര്‍ പത്തിനു കേരളത്തില്‍ നിരണത്ത് നിര്യാതനായ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ പിതാവും നിരണം മാന്ത്രയില്‍ കുടുംബാംഗവുമായ എം. വി.വര്‍ഗീസിന്റെ (അനിയന്‍, 77) സംസ്‌കാരം നവംബര്‍ 24നു ശനിയാഴ്ച ഹൂസ്റ്റണില്‍ നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (ആലീസ്) റാന്നി മുക്കാലുമണ്‍ മുണ്ടുവേലില്‍ കുടുംബാംഗമാണ്.

17 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍മിയില്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍) അംഗമായിരുന്ന പരേതന്‍ 1962 ല്‍ ഇന്ത്യ- ചൈനാ യുദ്ധസമയത്തു ടിബറ്റന്‍ അതിര്‍ത്തിയിലും 1972 ല്‍ ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധവേളയില്‍ ലഡാക്കിലും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച പരേതന്‍ 1979ല്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായി വിരമിച്ചു. 1988 മുതല്‍ കുടുംബസമേതം ഹൂസ്റ്റണില്‍ താമസിച്ചു വരുകയായിരുന്നു.

മക്കള്‍ : ജോണ്‍ വര്‍ഗീസ് (അനില്‍), സുനില്‍ വര്‍ഗീസ്. മരുമക്കള്‍ : പ്രേമ്‌ന, ജിഷാ

പൊതുദര്‍ശനം: നവംബര്‍ 23നു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ( 5810, Almeda Genoa Road, Houston - TX 77048)

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24നു ശനിയാഴ്ച രാവിലെ 8:30 യ്ക്കു ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ആരംഭിക്കുന്നതും തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (South Park Cemetery, 1310, North Main tSreet, Houston, TX 77581) സംസ്‌ക്കരിക്കുന്നതുമാണ്.

www. nirmalastudio.com ല്‍ കൂടി തത്സമയ വെബ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 8325947198 (അനില്‍)

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി