"സിംഫണി 2018' നവംബർ 24 ന്
Tuesday, November 20, 2018 8:12 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് സെന്‍റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 24നു (ശനി) നടക്കുന്ന കുടുംബ സംഗമത്തിന്‍റെ "സിംഫണി 2018' ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

സൺ‌ഡേസ്കൂൾ ഹാളിൽ വൈകുന്നേരം 4 ന് ആരംഭിക്കുന്ന സംഗമം സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി റവ.ഫാ. ഐസക്ക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിയ്ക്കും. മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. വി.ജി. ബാബു അനുഗ്രഹ പ്രഭാഷണം നടത്തും.

തുടർന്നു വിവിധ കലാപരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപെടും. തികച്ചും പുതുമ നിറഞ്ഞ പരിപാടികൾ ഉൾപ്പെടുത്തിയ ഈ വർഷത്തെ കുടുംബസംഗമത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കേരളീയ ശൈലിയിൽ, രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കികൊണ്ടു വിവിധ ഭക്ഷണ സ്റ്റാളുകൾ ഫുഡ് ഫെസ്റ്റിനെയും ഹാർവെസ്റ്റ് ഫെസ്റ്റിവലിനെയും മികവുറ്റതാക്കി മാറ്റും.

വിവരങ്ങൾക്ക്: രാജു സ്കറിയാ 832 296 9294, റോയ് വർഗീസ് 832 444 3045, എബി രാജു 832 707 9000, നിബു രാജു - 201 403 7063.

റിപ്പോർട്ട് : ജീമോൻ റാന്നി