മാത്യു ഐപ്പ് കണക്ടിക്കട്ടില്‍ നിര്യാതനായി
Tuesday, December 4, 2018 12:35 PM IST
കണക്ടിക്കട്ട്: പത്തനാപുരം തെക്കേടത്തുവീട്ടില്‍ പരേതനായ ഒ.എം. ഐപ്പിന്റെ മകന്‍ മാത്യു ഐപ്പ് (ജോയ്, 83) ഡിസംബര്‍ ഒന്നിനു കണക്ടിക്കട്ടില്‍ നിര്യാതനായി. കൊട്ടാരക്കര ഈസ്റ്റോണ്‍ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്.

ഭാര്യ: ഓമന. മക്കള്‍: റജി, റോയ്. മരുമക്കള്‍: ജോയമ്മ, സജിനി.

പൊതുദര്‍ശനം ഡിസംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30നു ന്യൂ ലൈഫ് ചര്‍ച്ചിലും (Hedgehog rd, Trumbull, CT 06611) സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ എട്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതിനു ന്യൂലൈഫ് ചര്‍ച്ചിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് മാത്യു (203 395 8812), റോയ് മാത്യു (203 521 1901).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍