ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സസ് ചാപ്റ്റർ ജനറൽ ബോഡി ഡിസംബർ 8 ന്
Tuesday, December 4, 2018 8:44 PM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, നോർത്ത് ടെക്സസ് ചാപ്റ്ററിന്‍റെ പൊതുസമ്മേളനം ഡിസംബർ 8 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാർമേഴ്സ് ബ്രാഞ്ച് ഡെന്നിസ് ലൈനിലുള്ള സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്‍റ് റ്റി.സി. ചാക്കോ അധ്യക്ഷത വഹിക്കും.

2019 ജനുവരി 13 നു കേരളത്തിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബിന്‍റെ അവാർഡുദാന ചടങ്ങിനെ കുറിച്ചും ആനുകാലിക വിഷയങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുൻ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ, സെക്രട്ടറി ബിജിലി ജോർജ് എന്നിവർ അറിയിച്ചു. അംഗങ്ങൾ എല്ലാവരും യോഗത്തിൽ കൃത്യ സമയത്തു എത്തി ചേരണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ