ഫീനിക്‌സില്‍ ഐക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ എട്ടിന്
Wednesday, December 5, 2018 12:42 PM IST
ഫീനിക്‌സ്: അരിസോണയിലെ ക്രിസ്ത്യന്‍ സഹോദര സഭകളുടെ കൂട്ടായ്മ യായ അരിസോണ മലയാളി ഐക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ എട്ടിനു വൈകിട്ട് അഞ്ചിനു ഫീനിക്‌സ് സിറ്റിയിലുള്ള ക്യാമല്‍ ബാക്ക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വിവിധ പള്ളികളിലെ ഗായകസംഘങ്ങള്‍ അവതരിപ്പിക്കുന്ന ഇമ്പകരമായ കരോള്‍ ഗാനങ്ങളും , മനോഹരമായ നൃത്തങ്ങളും , സ്‌കിറ്റുകളും, നാടകവും മറ്റും ചേര്‍ത്തിണക്കിയ ഈ ആഘോഷം എന്തുകൊണ്ടും പ്ര ത്യേ കത ഉള്ളതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഹോളി ഫാമിലി സീറോമലബാര്‍ കത്തോലിക്ക പള്ളി വികാരി റവ.ഫാ. ജെയിംസ് നിരപ്പേല്‍ (പ്രസിഡെന്റ്, കിരണ്‍ കോശി (സെക്രട്ടറി), ടോം ജോസഫ് (ട്രഷറര്‍), തോമസ് അപ്രേം (കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍), രാജേഷ് മാത്യു (ഫുഡ് കോ ഓര്‍ഡിനേറ്റര്‍)എന്നിവരുടെ നേതൃത്യത്തിലുള്ള കമ്മിറ്റി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു .ഈ ക്രിസ്മസ് പരിപാടി ഒരാഘോഷമാക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക് : കിരണ്‍ കോശി (സെക്രട്ടറി): 602 882 3339, ടോം ജോസഫ് (ട്രഷറര്‍) : 50 144 2175

റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍