ഷൈനി ജോണ്‍സണ്‍ ഡോക്ടറേറ്റ് നേടി
Wednesday, December 5, 2018 2:44 PM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയ കപേല യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഡ്യൂക്കേഷന്‍ കരിക്കുലം ആന്‍ഡ് ഇന്‍സ്ട്രക്ഷനില്‍ ഷൈനി ജോണ്‍സണ്‍ ഡോക്ടറേറ്റ് നേടി. പന്തളം പറന്തല്‍ പരേതനായ പി.എം ജോര്‍ജിന്റേയും മേരിക്കുട്ടി ജോര്‍ജിന്റേയും മകളും, കുടശനാട് സ്വദേശി ജോണ്‍സണ്‍ ചീക്കംപാറയിലിന്റെ ഭാര്യയുമാണ്.

എല്‍കമീനോ കോളജില്‍ പ്രഫസറായി ജോലി ചെയ്യുന്ന ഷൈനി നഴ്‌സിംഗില്‍ മാസ്റ്റേഴ്‌സ് നേടിയശേഷമാണ് പ്രസ്തുത വിഷയത്തില്‍ പിഎച്ച്ഡി നേടിയത്.

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍