സാമക്ക് പുതിയ നേതൃത്വം
Wednesday, December 5, 2018 7:26 PM IST
സ്റ്റാഫോർഡ്: സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിജി ഒലിക്കൻ (പ്രസിഡന്‍റ്), ജോജി ജോസഫ് (സെക്രട്ടറി), ജിജി പുഞ്ചത്തലക്കൽ (ട്രഷറർ) എന്നിവരേയും ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ. മാത്യു വൈരമൺ (ലീഗൽ അഡ്വൈസർ), ജിജു കുളങ്ങര (ഇവന്‍റ്സ്) റോയി തീയാടിക്കൽ, ജേക്കബ് ബേബി ചാക്കോ (കൾച്ചറൽ), അനിൽ ആറന്മുള (പിആർഒ), രാജൻ പിള്ള, ദാനിയേൽ (മെംബർഷിപ്പ്), എബി ഈശോ (ചാരിറ്റി), കിരൺ, കെവിൻ (യൂത്ത് അഫേയേഴ്സ്) എന്നിവരേയും തെരഞ്ഞെടുത്തു.

ജനുവരി 5 നു നടക്കുന്ന സാമയുടെ ന്യുഇയർ ആൻഡ് ഫാമിലി നൈറ്റിനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ ഫോർബെന്‍റ് കൗണ്ടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് കെ. പി. ജോർജിനേയും ജഡ്ജ് ജൂലി മാത്യുവിനെയും ആദരിക്കും.