കെഎച്ച് എന്‍എ കണ്‍വന്‍ഷന് അമൃതാനന്ദ മയിയുടെ ആശീര്‍വാദം
Wednesday, December 5, 2018 8:44 PM IST
ഡിട്രോയിറ്റ് : കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്‍ത്താനുള്ള ശ്രമം അഭിമാനകരമാണെന്ന് മാതാ അമൃതാന്ദമയി. ഇക്കാര്യത്തില്‍ അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായി ചെയ്തു വരുന്ന പ്രവര്‍ത്തനം ശക്തമായി തുടരണമെന്നും അമൃതാനന്ദമയി ആവശ്യപ്പെട്ടു.

ന്യൂജേഴ്സിയില്‍ നടക്കുന്ന പത്താമത് ദേശിയ കണ്‍വന്‍ഷന് ആശീര്‍വാദം തേടി തന്നെ സന്ദര്‍ശിച്ച കെ എച്ച് എന്‍ എ പ്രസിഡന്‍റ് രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു അമൃതാന്ദമയി.

2019 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജേഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വൻഷന്‍റെ ഭാഗമായിരിക്കും.