ഫിലഡൽഫിയായിൽ എക്യുമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 8 ന്
Friday, December 7, 2018 8:26 PM IST
ഫിലഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവനിയായുടെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 8 നു (ശനി) വൈകുന്നേരം 2.30 മുതൽ (George Washington High School, 10175 Bustleton Ave, Philadelfiya-PA-19116) ഓഡിറ്റോറിയത്തിൽ നടക്കും.

മലങ്കര കാത്തലിക് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഫിലിപ്പോസ് മോർ സ്റ്റേഫാനോസ് ചടങ്ങിൽ മുഖ്യാതിയായിരിക്കും. ജിം കെന്നി (മേയർ, ഫിലഡൽഫിയ) ബ്രയൻ ഫിറ്റ്സ് പാട്രിക് (യുഎസ് കോൺഗ്രസ്) തുടങ്ങിയവരും ഇതര സാമൂഹിക നേതാക്കന്മാരുടെ സാന്നിധ്യവും സമ്മേളന വേദിയിൽ ഉണ്ടായിരിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വർണ ശബളമായ ഘോഷയാത്രയും വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗം, ക്രിസ്മസ് സന്ദേശം എന്നിവയും ഉണ്ടായിരിക്കും.

പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ നടത്തുന്ന ധനശേഖരണത്തിന്‍റെ ചാരിറ്റി റാഫിൾ ടിക്കറ്റ് വിജയികളെ വേദിയിൽ തിരഞ്ഞെടുക്കും. സ്മരണികയുടെ പ്രകാശനകർമ്മവും ചടങ്ങിൽ നിർവഹിക്കും. എക്യുമെനിക്കൽ ഫെലോഷിപ്പിലുള്ള ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന ക്രിസ്തീയ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വേൾഡ് പ്രയർ 2019 മാർച്ച് 2 നു (ശനി) നടത്തും. ഫാ. സജി മുക്കൂട്ട് (ചെയർമാൻ), ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരിൽ (കോ. ചെയർമാൻ), ഫാ. റെനി ഏബ്രഹാം (റിലിജയസ് ആക്ടിവിറ്റീസ്), അബിൻ ബാബു (സെക്രട്ടറി), ഷാലു പുന്നൂസ്(ട്രഷറർ), ബിനു ജോസഫ് (ജോയിന്‍റ് സെക്രട്ടറി), തോമസ് ചാണ്ടി (ജോയിന്‍റ് ട്രഷറർ), ജീമോൻ ജോർജ് (പിആർഒ), സോബി ഇട്ടി (ചാരിറ്റി) , ജോർജ് എം. മാത്യു (സുവനീർ), ഷൈലാ രാജൻ (പ്രോഗ്രാം) , ജയാ നൈനാൻ (വിമൻസ് ഫോറം), ഗ്ലാസ് വിൻ മാത്യു (യൂത്ത്), രാജു ഗീവർഗീസ് (പ്രൊസിഷൻ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: www.philadelfiyaecumenical.org