സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 5 ന്
Friday, December 7, 2018 8:41 PM IST
ന്യൂയോർക്ക്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം 2019 ജനുവരി 5 ന് (ശനി) വൈകുന്നേരം 4 മുതൽ 8 വരെ ഗ്ലെൻ ഓക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ക്യൂൻസ്, ലോംഗ് ഐലൻഡ്, ബ്രൂക്ക് ലിൻ ഓർത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ. റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പാ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേസ്കൂൾ ഡയറക്ടർ ഫാ. ഗ്രിഗറി വർഗീസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. ക്വയർ ലീഡർ ജോസഫ് പാപ്പന്‍റെ നേതൃത്വത്തിലുള്ള കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ഗായക സംഘം കരോൾ ഗീതങ്ങൾ ആലപിക്കും. വിവിധ കലാപരിപാടികൾ ഇടവകകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.

പരിപാടിയുടെ വിജയത്തിന് ഏവരുടേയും സാന്നിധ്യവും പ്രാർഥനയും ഉണ്ടാകണമെന്ന് സെക്രട്ടറി തോമസ് വർഗീസ് അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോൺ തോമസ് (പ്രസിഡന്‍റ്) 516 996 4887, തോമസ് വർഗീസ് (സെക്രട്ടറി) 917 731 7493, ഫിലിപ്പോസ് സാമുവേൽ (ട്രഷറാർ) 516 312 2902.

റിപ്പോർട്ട്: യോഹന്നാൻ രാജൻ